
ലണ്ടൻ : വിവാദങ്ങൾക്കിടെ യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുത്തശേഷമാണ് മടക്കം .
കഴിഞ്ഞ ദിവസം വെയിൽസിലെ ഡോക്ടർമാരുമായി മന്ത്രിമാരായ വീണ ജോർജും പി രാജീവും ചർച്ച നടത്തിയിരുന്നു . കരമാർഗം മണിക്കൂറുകൾ സഞ്ചരിക്കേണ്ടതിനാൽ ഇവിടേക്ക് മുഖ്യമന്ത്രി പോയിരുന്നില്ല .
മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വിവാദമായിരുന്നു . യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു
അതേസമയം മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ യാത്രക്കുളള ചെലവ് സർക്കാർ ഖജനാവിൽ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവിൽ ആണെന്നുമാണ് സർക്കാർ വിശദീകരണം
ലോക കേരളാസഭാ മേഖലാ സമ്മേളനം സർക്കാർ ചിലവിലല്ല; വിശദീകരണവുമായി മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam