
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച കേസിൽ സമരം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. പ്രതികൾക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്‍റെ നിർദേശപ്രകാരമാണ് സമര രംഗത്തേക്കിറങ്ങുന്നത്.
ഇതിനിടെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാർ ബുധനാഴ്ച കോടതിയെ സമീപിക്കും. നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് സുരക്ഷാ ജീവനക്കാരുടെ ആവശ്യം. ഇനിയും പിടിയിലാവാനുളളവരെപൊലീസ് സഹായിക്കുന്നെന്നാരോപിച്ച് വിമുക്തഭടന്മാരുടെ സംഘടന ശനിയാഴ്ച കമ്മീഷണർ ഓഫീസിലേക്കും തിങ്കളാഴ്ച കളക്ട്രേറ്റിലേക്കും പ്രതിഷേധ മാർച്ച് നടത്തും
സുരക്ഷാ ജീവനക്കാരെ ആ്രകമിച്ച സംഭവം,ഒടുവിൽ കേസെടുത്ത് പൊലീസ് ,ഡി വൈ എഫ് ഐ നേതാവ് അരുൺ ഒന്നാം പ്രതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam