'സർക്കാർ ഉറപ്പുകൾ ഭാഗികം, അതിജീവിക്കാൻ ഭാവിയിലും സന്നദ്ധരാകണം'; വിഴിഞ്ഞം സമരത്തിൽ ലത്തീൻ സഭാ സർക്കുലർ

Published : Dec 10, 2022, 06:52 PM ISTUpdated : Dec 10, 2022, 06:55 PM IST
 'സർക്കാർ ഉറപ്പുകൾ ഭാഗികം, അതിജീവിക്കാൻ ഭാവിയിലും സന്നദ്ധരാകണം'; വിഴിഞ്ഞം സമരത്തിൽ ലത്തീൻ സഭാ സർക്കുലർ

Synopsis

സർക്കാർ നൽകിയ ഉറപ്പുകൾ ഭാഗികമാണെന്നും അതിനെ അതിജീവിക്കാൻ ഭാവിയിലും സന്നദ്ധരാകണമെന്നും സര്‍ക്കുലറിലുണ്ട്.

തിരുവനന്തപുരം :  തിരുവനന്തപുരം : വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ സഭാ പള്ളികളിൽ നാളെയും സ‍ര്‍ക്കുലാര്‍
വായിക്കും. സമരം അവസാനിപ്പിച്ച സാഹചര്യവും സർക്കാർ നൽകിയ ഉറപ്പുകളും വിശദീകരിക്കുന്ന ആർച്ച് ബിഷപ്പിന്റെ സർക്കുലറാണ് നാളെ പള്ളികളിൽ വായിക്കുക. സർക്കാർ സമീപനത്തിൽ ലത്തീൻ സഭ തൃപ്തരല്ല. ആറ് ആവശ്യങ്ങൾ നടപ്പിലാക്കിയെന്നത് സർക്കാർ വാദം മാത്രമാണെന്നും ഭാഗികമായി മാത്രമാണ് നടപ്പിലാക്കുന്നതെന്നും ഇടയലേഖനത്തിലുണ്ട്. സർക്കാർ നൽകിയ ഉറപ്പുകൾ ഭാഗികമായതിനാൽ അതിനെ അതിജീവിക്കാൻ ഭാവിയിലും സന്നദ്ധരാകണമെന്നും സര്‍ക്കുലറിലുണ്ട്. ദീർഘമായ സമരത്തിൽ ഒന്നിച്ചു നിൽക്കാനായതും തളരാതെ മുന്നോട്ട് പോകാനായതും നേട്ടമാണ്. സമരം ദേശീയ അന്തർദേശീയ ശ്രദ്ധ നേടിയെന്നും സര്‍ക്കുലറിലുണ്ട്. നാളെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കും. 

വിഴിഞ്ഞത് സമരപന്തൽ പൊളിക്കുന്നു; സമര വിരാമം 140 ദിനങ്ങൾക്ക് ശേഷം

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ