`ഇന്ന് കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്തു'; കൊല്ലത്ത് തൃക്കടവൂർ ​സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി, വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് സിഎച്ച്സി അധികൃതർ

Published : Sep 30, 2026, 03:56 PM ISTUpdated : Sep 30, 2026, 04:57 PM IST
Thrikkadavoor CHC

Synopsis

തൃക്കടവൂർ സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ കാലാവധി അവസാനിച്ച മരുന്ന് വിതരണം ചെയ്തതായി പരാതി. രണ്ടര മാസം പ്രായമായ കുഞ്ഞിന് വാക്സിൻ എടുത്തതിന് ശേഷം നൽകിയ സിറപ്പിനെതിരെയാണ് പരാതി.

​കൊല്ലം: കൊല്ലത്ത് രണ്ടര മാസം പ്രായമായ കുഞ്ഞിന് ഇന്ന് കാലാവധി കഴിയുന്ന മരുന്ന് മാറി നല്‍കി. തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിന്‍ എടുത്ത ശേഷം കുഞ്ഞിന് പനിയ്ക്കുള്ള സിറപ്പ് നല്‍കിയത്. രക്ഷിതാക്കള്‍ പരാതിപ്പെട്ടതോടെ മരുന്ന് മാറ്റി നല്‍കി. മരുന്ന് നല്‍കിയതില്‍ വീഴ്ച സംഭിച്ചെന്നും വിശദമായ പരിശോധന നടത്തുമെന്നും സിഎച്ച്സി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പറഞ്ഞു.

നീരാവില്‍ സ്വദേശിയായ മുഹമ്മദ് ഹസ്സന്‍റെ രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ രാവിലെയാണ് വാക്സിന്‍ എടുക്കാന്‍ തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുവന്നത്. വാക്സിന്‍ എടുത്ത ശേഷം പനിയ്ക്കുള്ള സിറപ്പും കൊടുത്തു. മടങ്ങാന്‍ സമയം സിറപ്പിലെ തീയതി പരിശോധിച്ചപ്പോഴാണ് വീഴ്ച രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. നല്‍കിയ മരുന്നിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. രക്ഷിതാക്കള്‍ ഉടന്‍ സിഎച്ച്സി ജീവനക്കാരെ പരാതി അറിയിച്ചു. വീഴ്ച ബോധ്യപ്പെട്ടതോടെ നവംബര്‍ വരെ കാലാവധിയുള്ള മരുന്ന് മാറ്റി നല്‍കി. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് സിഎച്ച്സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സമ്മതിച്ചു.

32 കുട്ടികളാണ് ഇന്ന് വാക്സിന്‍ എടുത്തത്. അതില്‍ 13പേര്‍ക്ക് പനിയ്ക്കുള്ള സിറപ്പും നൽകി. മുഹമ്മദ് ഹസ്സന്‍റെ കുഞ്ഞിന് ഒഴികെ 12 പേര്‍ക്കും നവംബര്‍ വരെ കാലാവധിയുള്ള മരുന്നാണ് നല്‍കിയതെന്നാണ് സിഎച്ച്സി അധികൃതരുടെ വിശദീകരണം. ഒഴിവാക്കേണ്ടിയിരുന്ന മരുന്ന് എങ്ങനെ വിതരണം ചെയ്യേണ്ട മരുന്നിന്‍റെ കൂട്ടത്തില്‍ ഉള്‍പ്പെട്ടുവെന്ന് പരിശോധിക്കുമെന്നും സിഎച്ച്സിയിൽ മരുന്ന് ക്ഷാമം ഇല്ലെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സിഎച്ച്സിയില്‍ എത്തി പ്രതിഷേധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അച്ഛൻ നവോത്ഥാന സമിതി അധ്യക്ഷനാകുന്നു, മകൻ ബിജെപി സഖ്യ നേതാവും', വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി പി ജയരാജൻ
കോട്ടയം പെരുവയിൽ നിർമ്മാണത്തിലിരുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു, എസിയിൽ നിന്ന് തീപടർന്നതെന്ന് പ്രാഥമിക നിഗമനം