അയല്‍വാസി വഴിയടച്ചു, കണ്ണൂരില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുടുംബം

Published : Oct 25, 2022, 02:39 PM ISTUpdated : Oct 26, 2022, 10:34 AM IST
 അയല്‍വാസി വഴിയടച്ചു, കണ്ണൂരില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുടുംബം

Synopsis

പുറത്തിറങ്ങാനാകത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കണ്ണൂര്‍: അയല്‍വാസി വഴിയടച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ കീഴാറ്റൂരില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ ഒരു കുടുംബം. നാരായണനെന്ന ആളുടെ വീടിന് മുന്നില്‍ അയല്‍വാസിയും ബന്ധുവുമായ ബൈജുവാണ് മതില്‍ കെട്ടി വഴിയടച്ചത്. മതില്‍ ചാടികടന്നോ അല്ലെങ്കില്‍ ചുറ്റിവളഞ്ഞ് മറ്റ് പറമ്പുകള്‍ കയറിയോ വേണം നാരായണനും കുടുംബത്തിനും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ നാരായണന്‍റെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന മകന്‍ വീടിന് മുന്നില്‍ ഗേറ്റ് കെട്ടിയപ്പോള്‍ തങ്ങളുടെ വഴി നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് മതില്‍ കെട്ടിയതെന്നും ബൈജു വിശദീകരിച്ചു. നാരായണന്‍റെ സഹോദരന്‍റെ മകനാണ് ബൈജു.

 

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ