
കോട്ടയം: മണർകാട് (Manarcadu) വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഗോഡൗണിന് തീപിടിച്ചു. ഡ്രസ് വേൾഡ് എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. തുണിത്തരങ്ങളെല്ലാം കത്തിനശിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടമ പറഞ്ഞു.
ഫോട്ടോ എടുക്കുന്നതിനിടെ അപകടം; കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട് പെൺകുട്ടിയെ കാണാതായി
കൊല്ലം: കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട് പെൺകുട്ടിയെ കാണാതായി. മോബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കാണാതായ പത്താംക്ലാസ്സ് വിദ്യര്‍ത്ഥിനി അപര്‍ണ്ണയ്ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് കൂടല്‍ സ്വദേശിനിയായ അപര്‍ണ പത്തനാപുരം മൗണ്ട് താബോറ് സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടില്‍ എത്തിയത്. ഉച്ചയോടെ ഇരുവരും അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനെയും കൂട്ടി കല്ലടയാറിലെ വെള്ളാറമൺ കടവിലേക്ക് പോയി.
പെൺകുട്ടികള്‍ വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കാന്‍ തുടങ്ങി. പെട്ടന്ന് ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതിനിടയില്‍ രക്ഷിക്കിനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു . അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടു. രക്ഷപെട്ട അനുഗ്രഹ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപര്‍ണക്കായുള്ള തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ് കല്ലാടയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്ർഘടമാവുകയാണ്.