പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകൃഷി നടത്തുന്നയാള്‍ക്ക് വെട്ടേറ്റു; വാണിയംപാറയിൽ സാമ്പത്തിക തര്‍ക്കത്തിനിടെ വയോധികന് വെട്ടേറ്റു

Published : Feb 09, 2026, 11:19 PM IST
police jeep

Synopsis

പാലക്കാട് രണ്ടിടങ്ങളിലായി ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകൃഷി നടത്തുന്ന ആൾക്ക് വെട്ടേറ്റു. വാണിയംപാറയിൽ സാമ്പത്തിക തർക്കത്തിനിടെ കെ പി മാത്യു എന്നയാള്‍ക്കും വെട്ടേറ്റു.

പാലക്കാട്: പാലക്കാട് രണ്ടിടങ്ങളിലായി ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകൃഷി നടത്തുന്ന ആൾക്ക് വെട്ടേറ്റു. കൊല്ലംങ്കോട് ബംഗ്ലാമേട് സ്വദേശി ജോബിനാണ് വെട്ടേറ്റത്. കൊഴിഞ്ഞാമ്പാറ സിപി ചള്ള സ്വദേശി ദിപേഷാണ് വെട്ടിയത്. ദീപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് 5.30 നായിരുന്നു സംഭവം. സിപി ചള്ളയിൽ സ്ഥലം പാട്ടത്തിനെടുത്ത് മത്സ്യകൃഷി നടത്തുന്ന ജോബിനോട് പണം കടമായി ചോദിച്ചിരുന്നു ദീപേഷ്. പണം നൽകാത്തതിനെ തുടർന്ന് ദീപേഷും സംഘവും ജോബിനെ ആക്രമിക്കുകയായിരുന്നു. വാൾ കൊണ്ട് വെട്ടേറ്റ ജോബിൻ കൊഴിഞ്ഞാമ്പാറ അത്താണിയിലെ ആശുപത്രി ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. ദീപേഷിനെ കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പാലക്കാട് കണ്ണമ്പ്ര വാണിയംപാറയിൽ സാമ്പത്തിക തർക്കത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. വാണിയംപാറ മേലെ ചുങ്കത്ത് ആണ് സംഭവം. വാണിയംപാറ കെ പി മാത്യു (63) നാണ് വെട്ടേറ്റത്. സമീപവാസിയായ റെജിയാണ് വെട്ടിയത്. തലക്ക് പിൻവശത്താണ് മാത്യുവിന് വെട്ടേറ്റത്. ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടേറ്റ മാത്യുവിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, വെട്ടിയശേഷം റെജിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പിന്നീട് ഇയാളെ വടക്കഞ്ചേരി പൊലീസും, നാട്ടുകാരും ചേർന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ; 324.16 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവെയുടെ അംഗീകാരം
ആഘോഷങ്ങൾക്ക് ദീപാലങ്കാരം നടത്തും മുൻപ് അറിയുക, ഈ അനുമതികൾ നിർബന്ധം; കെഎസ്ഇബിയുടെ അറിയിപ്പ്