2.64 കിലോ സ്വർണം കടത്താൻ ശ്രമം, വിമാന കമ്പനി ജീവനക്കാരൻ കരിപ്പൂരിൽ പിടിയിൽ

By Web TeamFirst Published Jul 31, 2022, 12:14 PM IST
Highlights

വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ പിടിയിലായത്. 2.64 കിലോ സ്വർണ മിശ്രിതവുമായി സിഐഎസ്എഫ് ആണ് ജീവനക്കാരനെ പിടികൂടിയത്.

കോഴിക്കോട് : സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് ദിവസേനെ വർധിക്കുകയാണ്. അത്തരത്തിൽ ഒരു വൻ സ്വർണ്ണ വേട്ടയാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നുണ്ടായത്. ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരനാണ് കോഴിക്കോട് കരിപ്പൂരിൽ പിടിയിലായത്. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുമ്പോൾ  വിമാനത്താവളത്തിൽ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്.

സ്വര്‍ണക്കടത്തിന് കൊടി പിടിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍: കടത്താൻ ഒരു കൂട്ടര്‍, കവരാൻ മറ്റൊരു കൂട്ടര്‍

2.64 കിലോ സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. വിമാനത്തിൽ സ്വർണ്ണവുമായി എത്തിയ യാത്രക്കാരൻ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വർണ്ണം, വിമാനക്കമ്പനി ജീവനക്കാരനായ  മുഹമ്മദ് ഷമീമിന് കൈമാറുകയായിരുന്നു. ഇയാൾ മറ്റൊരു ഗേറ്റ് വഴി സ്വർണ്ണം പുറത്തെത്തിച്ച് പുറത്ത് കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു പ്ലാൻ. സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് തിരിച്ചറിഞ്ഞത്. 

യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീപീഡനത്തിന് കേസ്

'മലദ്വാരം വഴിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണം', കരിപ്പൂര്‍ വഴി സര്‍ണ്ണക്കടത്ത് സജീവം 

കോഴിക്കോട് : മലദ്വാരത്തില്‍ തിരുകിയായാലും വേണ്ടില്ല സ്വര്‍ണ്ണം കടത്തണമെന്ന മനോഭാവമാണ് സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ക്ക്. കാരിയര്‍മാര്‍ എന്തിനും വഴങ്ങും. ഒരുകിലോ ഗ്രാം സ്വര്‍ണ്ണം കടത്തിയാല്‍ ആറ് ലക്ഷം രൂപവരെ ലാഭം ലഭിക്കുമെന്നതാണ് കാരണം.  ഏത് രീതിയിലും സ്വർണ്ണം കടത്താന്‍ കാരിയര്‍മാരും തയ്യാറാണ്. സ്വര്‍ണ്ണക്കടത്ത് കൊഴുക്കുന്നതിന് മുഖ്യകാരണവും ഇതാണ്. കരിപ്പൂരില്‍ കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും വിമാനമിറങ്ങിയ രണ്ട് പേര്‍ സ്വര്‍ണ്ണം കടത്തിയത് മലദ്വാരത്തില്‍ ഒളിപ്പിച്ചാണ്. സ്വര്‍ണ്ണ മിശ്രിതം ഗുളിക രൂപത്തിലാക്കിയാണ് വിരുതന്‍മാര്‍ കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഓരോരുത്തരും നാല് ഗുളികകള്‍ വീതമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചത്. കസ്റ്റംസ് പക്ഷെ കണ്ടെടുത്തു. കൂടുതൽ ഇവിടെ വായിക്കാം


 

click me!