
തിരുവനന്തപുരം: വെമ്പായത്ത് വൻ തീപിടുത്തം (Fire Break Out). വെമ്പായത്തെ ഒരു ഹാർഡ് വെയർ കടയിലാണ് ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ തീപിടിച്ചത്. നാലു നിലകെട്ടിടത്തിലേക്ക് വേഗത്തിൽ തീപിടരുകയായിരുന്നു. ആളപായമുണ്ടോയെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. മറ്റ് കടകളിലേക്ക് പടർന്ന തീ ഫർഫോഴ്സ് അണച്ചു.
പക്ഷെ കടയിലെ തീ അണയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പത്ത് ഫയർഫോഴ്സ് യൂണിറ്റ് തീയണയക്കാൻ ശ്രമം നടത്തുകയാണ്. വെൽഡിംഗ് ജോലിക്കിടെ തീപ്പൊരി ടിന്നറിൽ വീണാണ് തീപിടിച്ചത്. നാല് കോടിയിലധികം നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ജീവനക്കാർ കടയ്ക്കുള്ളിൽ പെട്ടിട്ടുണ്ടോയെന്ന് സംശയമുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ