'കെപിസിസിയില്‍ ഇഷ്ടക്കാരെ കുത്തിനിറച്ചു, കൂടിയാലോചനയില്ല'; കെ.സുധാകരനും വി.ഡി. സതീശനുമെതിരെ എ, ഐ ഗ്രൂപ്പുകൾ

Published : Feb 25, 2023, 01:18 PM ISTUpdated : Feb 25, 2023, 03:01 PM IST
'കെപിസിസിയില്‍ ഇഷ്ടക്കാരെ കുത്തിനിറച്ചു, കൂടിയാലോചനയില്ല'; കെ.സുധാകരനും വി.ഡി. സതീശനുമെതിരെ എ, ഐ ഗ്രൂപ്പുകൾ

Synopsis

ഗ്രൂപ്പ് മാനേജർമാർ നൽകുന്ന പട്ടിക അതേഅംഗീകരിച്ച കാലം കോൺഗ്രസിൽ കഴിഞ്ഞെന്ന നിലപാടാണ് വിഡി സതീശനും കെ സുധാകരനും.പ്ലീനറി സമ്മേളനം കഴിഞ്ഞു മടങ്ങിയാൽ കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയിൽ തുടങ്ങാൻ പോകുന്നത് വമ്പൻ അടിയെന്ന് സൂചന

തിരുവനന്തപുരം: കെ.സുധാകരനും വി.ഡി സതീശനുനെതിരെ കച്ചമുറുക്കി സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത്. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ, ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വർക്കിങ് പ്രസിഡണ്ട്‌ കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ്‌ ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകൾക്ക് പിന്നാലെ കൂടുതൽ പേർ പ്രതികരിക്കുകയാണ്. വർക്കിങ് പ്രസിഡന്റായ താൻ, സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെ സുധാകരനും വിഡി സതീശനുമേതിരെയുള്ള പല പരാതികളെക്കുറിച്ചും കേന്ദ്രനേതൃത്വത്തിന് അറിയാമെന്നും കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു

 

എഐസിസി അംഗങ്ങളെയും പിസിസി അംഗങ്ങളെയും പ്രഖ്യാപിച്ചപ്പോൾ കനത്ത നഷ്ടം ഉണ്ടായത് എ ഗ്രൂപ്പിനാണ്. പട്ടിക അവ്യക്തമാണെന്നും പാർട്ടി വേദിയിൽ പരാതി അറിയിക്കുമെന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി. കോൺഗ്രസ്‌ ഗ്രൂപ്പ് മാനേജർമാർ നൽകുന്ന പട്ടിക അതേ അംഗീകരിച്ച കാലം കോൺഗ്രസിൽ കഴിഞ്ഞെന്ന നിലപാടാണ് വിഡി സതീശനും കെ സുധാകരനും ഉള്ളത്. പ്ലീനറി സമ്മേളനം കഴിഞ്ഞു മടങ്ങിയാൽ കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയിൽ തുടങ്ങാൻ പോകുന്നത് വമ്പൻ അടിയാണെന്നാണ് സൂചന. എഐ ഗ്രൂപ്പുകളുടെ ഒന്നിച്ചുള്ള ആക്രമണത്തെ ചെറുക്കൽ സതീശൻ സുധാകരൻ ടീമിന് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.

 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി