ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് ചെന്നിത്തല,  ബിജെപിയും മോദിയും രാഹുലിനെ ഭയക്കുന്നുവെന്ന് ആന്റണി

Published : Mar 24, 2023, 06:26 PM IST
ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് ചെന്നിത്തല,  ബിജെപിയും മോദിയും രാഹുലിനെ ഭയക്കുന്നുവെന്ന് ആന്റണി

Synopsis

കോൺഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എ കെ ആന്റണി. ഭാരത് ജോഡോ യാത്രയിൽ നിന്ന് രാഹുൾ ഗാന്ധിക്ക് ലഭിച്ച അംഗീകാരം മോദിയെ ഭയപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം : ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. ഇതാണ് മോദിയുടെ ഇന്ത്യ. ഭാരത് ജോഡോ യാത്രയിൽ നിന്ന് രാഹുൾ ഗാന്ധിക്ക് ലഭിച്ച അംഗീകാരം മോദിയെ ഭയപ്പെടുത്തുന്നു. സത്യം ആരും പറയരുതെന്നാണ് മോദി നയം. ഇതിനെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

കോൺഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എ കെ ആന്റണി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. ഭരണഘടന നിലനിൽക്കണം. മോദിയുടേത് ആസൂത്രിത നീക്കമാണ്. ജനാധിപത്യ ശക്തികൾ ഒരുമിച്ച് നിൽക്കണം. ബിജെപി യും മോദിയും രാഹുലിനെ ഭയക്കുന്നു.

കർണാടകയിലെ പ്രസംഗത്തിൽ സൂറത്തിൽ കേസെടുക്കുന്നുവെന്നും കശ്മീരിലെ പരാമർശത്തിൽ കേസെടുക്കുന്നത് ദില്ലി പൊലീസെന്നും എ കെ ആന്റണി പറഞ്ഞു. എല്ലാവരും പടക്കളത്തിലേക്കിറങ്ങണമെന്നും പറഞ്ഞ എ കെ ആന്റണി എന്നാൽ മകൻ അനിൽ ആന്റണിയുടെ ട്വീറ്റിനോട് പ്രതികരിച്ചില്ല. 

Read More : വയനാട്ടിലെ എംപി രാഹുൽ തന്നെയെന്ന് ടി സിദ്ദിഖ്, ജില്ലയിൽ പ്രതിഷേധം, റോഡ് ഉപരോധവുമായി കോൺഗ്രസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'