
തൃക്കാക്കര: യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമാണ് തൃക്കാക്കരയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു,ഇടത് ദുർഭരണത്തിനെതിരെ ജനം പ്രതികരിച്ചു.കെ റെയിലിനെതിരായ ജനവികാരം പ്രതിഫലിച്ചു. ജനങ്ങളുടെ മേൽ കുതിരകയറുന്ന പിണറായിക്കുള്ള താക്കീതാണിത്. സിപിഎം ജില്ലാ സെക്രട്ടറിയുടേത് മുൻകൂർ ജാമ്യമെടുക്കലാണ്.സിൽവർ ലൈനും വികസനവും പറഞ്ഞാണ് ഇടതുമുന്നണി വോട്ട് പിടിച്ചത്. വികസനം പറയാൻ ഒരു അർഹതയും പിണറായിക്ക് ഇല്ല.
അഹങ്കാരികൾക്കും പിടിവാശി കാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണിതെന്ന് എ.കെ. ആന്‍റണി പറഞ്ഞു.സർക്കാർ വാർഷികം മൂന്നിനായിരുന്നുവെങ്കിൽ മന്ത്രിമാരുടെ കൂട്ട കരച്ചിൽ കാണാമായിരുന്നു.ഉമയ്ക്ക് മുന്നിൽ മറ്റുള്ളവരെല്ലാം നിഷ്പ്രഭരായിരുന്നു.ജനങ്ങൾ കഷ്ടപ്പെടുമ്പോൾ മന്ത്രിമാർ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തത് വോട്ടർമാർക്ക് ഇഷ്ടമായില്ല.മുഖ്യ മന്ത്രിയും മന്ത്രിമാരും ആത്മ പരിശോധന നടത്തണമെന്നും ആന്‍റണി ആവശ്യപ്പെട്ടു
also read;മഹാരാജാസിൽ നിന്ന് പി.ടി.യുടെ മനസ്സിലേക്കും, പിന്നെ നിയമസഭയിലേക്കും, ഉമ തോമസ്!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam