
തിരുവനന്തപുരം: കല്ലമ്പലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. വർക്കല പാളയംകുന്ന് ഗവൺമെന്‍റ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. രാവിലെ വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകവേയാണ് സംഭവം. ഇട റോഡിൽ നിന്ന് സ്കൂൾ ബസ് കല്ലമ്പലം നാവായിക്കുളം പ്രധാന പാതയിലേക്ക് കയറുമ്പോഴാണ് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് തട്ടിയത്. സ്കൂൾ ബസില്‍ 26 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. തലവേദനയെ തുടര്‍ന്ന് ഒരു കുട്ടിയെ അശുപത്രിയിലെക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam