കാർ നിർത്തിയിട്ട് റോബർട്ട് പോയി, ലോക്ക് ചെയ്തിരുന്നില്ല, രൂക്ഷ​ഗന്ധം കാരണം നാട്ടുകാർ നോക്കിയപ്പോൾ മൃതശരീരം 

Published : Apr 24, 2025, 05:06 PM ISTUpdated : Apr 24, 2025, 05:10 PM IST
കാർ നിർത്തിയിട്ട് റോബർട്ട് പോയി, ലോക്ക് ചെയ്തിരുന്നില്ല, രൂക്ഷ​ഗന്ധം കാരണം നാട്ടുകാർ നോക്കിയപ്പോൾ മൃതശരീരം 

Synopsis

ഈസ്റ്റർ ദിനത്തിലാണ് റോബർട്ട് കാറ് റോഡരികിൽ പാർക്ക് ചെയ്തത്.

കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് സ്ഥിരം അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടതെന്നാണ് വിവരം. ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം ഉണ്ടായിരുന്നത്.

ഈസ്റ്റർ ദിനത്തിലാണ് റോബർട്ട് കാറ് റോഡരികിൽ പാർക്ക് ചെയ്തത്. യാത്രയ്ക്കായി കൂടുതലും ബൈക്ക് ഉപയോ​ഗിച്ചിരുന്ന റോബർട്ട് പിന്നീട് ഇതുവരെ കാർ തിരിച്ചെടുക്കാൻ എത്തിയിരുന്നില്ല. കാറിന് സമീപത്തുനിന്ന് രൂക്ഷമായി ദുർ​ഗന്ധം വന്നതോടെ പ്രദേശവാസികൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കാറിനകത്ത് മൃതശരീരം കണ്ടു. കാറ് ലോക്ക് ചെയ്യാത്ത രീതിയിലായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ഫോർട്ട് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More:ജെയിൻ നാട്ടിലെത്തി, ബിനിലിന്റെ മൃതശരീരം എവിടെയെന്ന് അറിയില്ല;റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടത് ചതിയിലൂടെ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം