വധശ്രമം, മയക്കുമരുന്ന് വിൽപ്പന, തട്ടിപ്പ് അങ്ങനെ പോകുന്നു കേസുകൾ, ഒടുക്കം കാപ്പയും കാപ്പ ലംഘനവും; യുവാവ് പിടിയിൽ

Published : Jun 09, 2025, 10:28 PM IST
Jishnu

Synopsis

വീട്ടിലും പരിസരത്തും കൊടുങ്ങല്ലൂരിലും പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനാണ് ജിഷ്ണുവിനെ എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

തൃശൂര്‍: കാപ്പ ഉത്തരവ് ലംഘിച്ചതിന് ഗുണ്ടയെ തടങ്കലിലാക്കി. കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മതിലകം സ്വദേശി ജിഷ്ണുവിനെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തേക്ക് തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ മതിലകത്തുള്ള വീട്ടിലും പരിസരത്തും കൊടുങ്ങല്ലൂരിലും പ്രവേശിച്ച് കാപ്പ ഉത്തരവ് ലംഘിച്ചതിനാണ് ജിഷ്ണുവിനെ എറണാകുളം ജില്ലയിലെ മുപ്പത്തടത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വികെ രാജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ജിഷ്ണു നിയമ ലംഘനം നടത്തിയതായി മനസിലായത്. തുടര്‍ന്ന് മതിലകം എസ്.എച്ച്ഒ ഷാജി എംകെ യാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജിഷ്ണുവിന് മതിലകം, നെടുപുഴ, മണ്ണുത്തി, ആലപ്പു,ഴ ആര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളിലായി ഓരോ കവര്‍ച്ചാക്കേസും രണ്ട് വധശ്രമക്കേസും രണ്ട് അടിപിടി കേസും മൂന്ന് തട്ടിപ്പുകേസും മയക്ക് മരുന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതിനുള്ള ഒരു കേസുമടക്കം ഒന്‍പത് ക്രിമിനല്‍ കേസുകളുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും