ആര്യങ്കോട് മധ്യവയസ്കൻ കുഴിയിൽ വീണ് മരിച്ച നിലയിൽ, മൃതദേഹം ആദ്യം കണ്ടത് വഴിയാത്രക്കാർ

Published : Jul 26, 2025, 01:26 PM IST
dead body

Synopsis

മണ്ഡപത്തിൻകടവിൽ ശ്രീകാന്തിനെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോട് മധ്യവയസ്കനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മണ്ഡപത്തിൻകടവിൽ ശ്രീകാന്തിനെയാണ് (47) മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചിൽ റോഡിൽ ആറടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇയാളെ കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയോടെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു ശ്രീകാന്തെന്ന് ബന്ധുക്കൾ പറഞ്ഞു.

രാവിലെ വഴിയാത്രക്കാരാണ് വാഴച്ചിൽ റോഡിലെ കുഴിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സമീപവാസിയായ ശ്രീകാന്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ആര്യങ്കോട് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

'കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതി', ആരോപണവുമായി ബിജെപി, നടന്നത് കോടികളുടെ അഴിമതിയെന്ന് ആരോപണം
'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം