ബക്കറ്റിലെ ‌വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരി മുങ്ങിമരിച്ചു

Published : May 23, 2022, 08:10 PM ISTUpdated : May 23, 2022, 08:11 PM IST
 ബക്കറ്റിലെ ‌വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരി മുങ്ങിമരിച്ചു

Synopsis

ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം. ശരണ്യയുടെ ചെമ്പിളാവ് വളർകോടുള്ള വീട്ടിൽവച്ചായിരുന്നു സംഭവം. 

കോട്ടയം: ബക്കറ്റിലെ വെള്ളത്തിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തിലേക്ക് വീണ് കുഞ്ഞ് മുങ്ങിമരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം. ശരണ്യയുടെ ചെമ്പിളാവ് വളർകോടുള്ള വീട്ടിൽവച്ചായിരുന്നു സംഭവം. ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള കുഞ്ഞാണ്. ബാത്ത്റൂമിലെ ബക്കറ്റിലാണ് കുഞ്ഞ് വീണുമരിച്ചത്. കിടങ്ങൂർ പൊലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു. 
 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്