കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം

Published : Sep 09, 2026, 10:26 AM IST
V D Satheesan Kanthapuram

Synopsis

സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് അടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്

പാണക്കാട്:കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശം മുഖ്യമന്ത്രിക്കെതിരെ എ.പി സുന്നി വിഭാഗം.ഭരണാധികാരികൾ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കേണ്ടിയിരുന്നു. ഭരണാധികാരികളുടെ വിമർശന ശൈലി കാന്തപുരത്തിത്തിൻ്റെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചു.സിറാജ് പത്രത്തിലാണ് എസ് വൈ എസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ ലേഖനം. മുഖ്യമന്ത്രിയുടെ പേര് പറയാതെയാണ് വിമർശനം. വിഷയത്തിൽ പിണറായിയും കെ സി വേണുഗോപാലും കൈകൊണ്ട നിലപാടിന് പ്രശംസിക്കാനും എസ് വൈ എസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം മറന്നിട്ടില്ല. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് അടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാട് എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചത്. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രസ്താവനങ്ങള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെം​ഗളൂരുവിലെ ക്ഷേത്രത്തിൽ സ്വീകരണം; പോറ്റി എത്തിയത് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ, മാലയിട്ട് സ്വീകരിച്ചു
ആക്രിക്കടയിലെ ബൈക്ക് എഞ്ചിനില്‍ നിന്നും അജ്‌ലാന്‍ നിര്‍മിച്ചത് 'കുഞ്ഞു കാര്‍'; ഏവരിലും ആശ്ചര്യമുണര്‍ത്തി പത്താം ക്ലാസുകാരന്‍റെ കണ്ടുപിടിത്തം