പാലക്കാട് പൊതുവഴി കെട്ടിയടച്ചതായി പരാതി; 20 ല്‍ അധികം കുടുംബങ്ങള്‍ ദുരിതത്തില്‍

Published : May 22, 2022, 03:19 PM IST
 പാലക്കാട് പൊതുവഴി കെട്ടിയടച്ചതായി പരാതി; 20 ല്‍ അധികം കുടുംബങ്ങള്‍ ദുരിതത്തില്‍

Synopsis

പൊതുവഴി മുടങ്ങിയത് ഇവിടുത്തെ ജനജീവിതത്തേയും  കാര്യമായി ബാധിച്ചിരിക്കുകയാണ്.  പൊലീസിലും വില്ലേജിലും പഞ്ചായത്തിലും തഹസിൽദാർക്കും നാട്ടുകാര്‍ പരാതി കൊടുത്തു.   

പാലക്കാട്: പല്ലാവൂരിൽ ഇരുപതിലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുവഴി കെട്ടിയടച്ചതായി പരാതി. പല്ലാവൂർ തെക്കുംപുറം പാടശേഖരത്തിലേക്കും സമീപത്തെ ശ്മശാനത്തിലേക്കുമുളള വഴി മോഹന്‍ദാസ് എന്നയാളാണ് വേലികെട്ടി അടച്ചത്. പൊതുവഴി മുടങ്ങിയത് ഇവിടുത്തെ ജനജീവിതത്തേയും  കാര്യമായി ബാധിച്ചിരിക്കുകയാണ്.  പൊലീസിലും വില്ലേജിലും പഞ്ചായത്തിലും തഹസിൽദാർക്കും നാട്ടുകാര്‍ പരാതി കൊടുത്തു. 

മോഹൻദാസിന് അവകാശവാദം തെളിയിക്കാനായി രേഖകൾ ഹാജരാക്കാൻ സമയം കൊടുത്തു. എന്നാല്‍  തെക്കുംപുറക്കാർക്ക് വഴിമുടങ്ങി എന്നല്ലാതെ, ഒന്നുമുണ്ടായില്ല. കുടുംബ സ്വത്താണെന്നും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മാത്രമാണ് മറുപടി. പൊതുവഴി മുടങ്ങിയതോടെ, വാഹനം വീട്ടിൽ കയറ്റാനാകുന്നില്ല. മഴക്കാലമായാൽ ദുരിതം ഇരട്ടിക്കും. പ്രശ്നങ്ങൾക്ക് വഴികാട്ടാൻ സർക്കാർ സംവിധാനം വേഗത്തിൽ ഇടപെടണം എന്നാണ് ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്
പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ