'ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ് ടാഗുമാവാം' ഷാരോണിന്‍റെ കൊലപാതകത്തില്‍ വേറിട്ട പ്രതികരണം

Published : Oct 31, 2022, 11:11 AM ISTUpdated : Oct 31, 2022, 11:17 AM IST
'ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ് ടാഗുമാവാം' ഷാരോണിന്‍റെ  കൊലപാതകത്തില്‍ വേറിട്ട പ്രതികരണം

Synopsis

കപടലോകത്തിലാത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന് ചങ്ങമ്പുഴയെഴുതിയത് ഷാരോണിനെ പോലുള്ള നിഷ്കളങ്കരെക്കുറിച്ചാണോയെന്ന് സന്ദീപ് വാര്യര്‍ 

തിരുവനന്തപുരം: കഷായത്തില്‍ കീടനാശിനി കലര്‍ത്തി സുഹൃത്തിനെ ഇഞ്ചിഞ്ചായി കൊലചെയ്ത ഗ്രീഷ്മയുടെ നടപടിയില്‍ വേറിട്ട പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.മരണക്കിടക്കയിലും ഗ്രീഷ്മയെ ഷാരോണ്‍  വിശ്വസിച്ചു..ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ് ടാഗുമാവാം എന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം...

കപടലോകത്തിലാത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന് ചങ്ങമ്പുഴയെഴുതിയത് ഷാരോണിനെ പോലുള്ള നിഷ്കളങ്കരെക്കുറിച്ചാണോ ?എല്ലായ്പ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഷാരോണിന്റെ കൊലപാതകം .വേഷം മാറുന്നത് പോലെ പ്രണയം മാറാനും സാമ്പത്തികമായും സാമൂഹികമായും കൂടുതൽ മെച്ചപ്പെട്ട ബന്ധങ്ങളിലേക്ക് പോകുന്നതിനെ 'നോ എന്ന് പറയാനുള്ള ' അവളുടെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനും കഴിയുന്നവരുണ്ട് . വിഷം കലർത്തിയ ജ്യൂസിനോട് പോലും നോ എന്ന് പറയാതെ , അവസാന നിമിഷവും കാമുകി ചതിക്കില്ല എന്ന് വിശ്വസിച്ച ഷാരോൺ , നീ ഒരു വേദനയാണ് .

ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ് ടാഗുമാവാം .

 

ഷാരോണ്‍ രാജ് കൊലപാതകം: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗ്രീഷ്മ; കുടിച്ചത് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ലൈസോള്‍

ഒരുവർഷത്തെ ​ഗാഢപ്രണയം; താലികെട്ടി സിന്ദൂരം ചാർത്തി ഷാരോണിന്റെ 'ഭാര്യ'യായി ​ഗ്രീഷ്മയുടെ അഭിനയം

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു