പ്രതികാര രാഷ്ട്രീയത്തിനുള്ള തിരിച്ചടി, മതേതര വോട്ടർമാർ ഒന്നിച്ചു നിന്നാൽ മോദി ഭരണത്തെ തൂത്തെറിയാം; എകെ ആന്റണി

Published : May 13, 2023, 06:23 PM IST
പ്രതികാര രാഷ്ട്രീയത്തിനുള്ള തിരിച്ചടി, മതേതര വോട്ടർമാർ ഒന്നിച്ചു നിന്നാൽ മോദി ഭരണത്തെ തൂത്തെറിയാം; എകെ ആന്റണി

Synopsis

പറഞ്ഞ ഒരു വാക്ക് അടർത്തിയെടുത്താണ് രാഹുൽ ഗാന്ധിയെ കുടിയിറക്കിയത്. ബിജെപിക്ക് ഇനി തിരിച്ചടികളുടെ പരമ്പരയാണെന്നും ഒരുമിച്ചു നിന്നാൽ കോൺഗ്രസ്സിന് ആരെയും തോൽപ്പിക്കാനാകുമെന്നും എകെ ആന്റണി പറഞ്ഞു.  

തിരുവനന്തപുരം: കർണാടകയിലെ ബിജെപിയുടെ തോൽവി പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. മതേതര വോട്ടർമാർ ഒന്നിച്ചു നിന്നാൽ 2024ൽ മോദി ഭരണത്തെ തൂത്തെറിയാം. പറഞ്ഞ ഒരു വാക്ക് അടർത്തിയെടുത്താണ് രാഹുൽ ഗാന്ധിയെ കുടിയിറക്കിയത്. ബിജെപിക്ക് ഇനി തിരിച്ചടികളുടെ പരമ്പരയാണെന്നും ഒരുമിച്ചു നിന്നാൽ കോൺഗ്രസ്സിന് ആരെയും തോൽപ്പിക്കാനാകുമെന്നും എകെ ആന്റണി പറഞ്ഞു.

സുനിൽ കനുഗൊലു: കർണാടകത്തിൽ കോൺഗ്രസ് ജയത്തിന്റെ തന്ത്രം മെനഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞൻ

കേരളത്തിനും ഇത് സന്ദേശമാണ്. കർണാടകം തുടക്കം മാത്രമാണ്. കർണാടകത്തിനും ഇന്ത്യയ്ക്ക് ആകെയും സന്ദേശം നൽകുന്നതാണ് കോൺ​ഗ്രസിന്റെ വിജയമെന്നും ആന്റണി പറഞ്ഞു. അനിൽ ആന്റണി വിഷയത്തിൽ സംസാരിക്കാനില്ല. താൻ കോൺഗ്രസ്സ് നേതാവാണ്. കുടുംബകാര്യങ്ങൾ അല്ല, രാഷ്‌ടീയം ആണ് സംസാരിക്കേണ്ടതെന്നും ആന്റണി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുൾപ്പെടെ എല്ലാം സുഗമമായി നടക്കും. പ്രധാനമന്ത്രിക്ക് ഇതുപോലെയൊരു പതനം ഉണ്ടാകാനില്ലെന്നും ആന്റണി പറഞ്ഞു.

കോൺ​ഗ്രസിന്റെ വിജയം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി
 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം