കോൺ​ഗ്രസിന്റെ വിജയം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി

Published : May 13, 2023, 05:55 PM ISTUpdated : May 13, 2023, 07:26 PM IST
കോൺ​ഗ്രസിന്റെ വിജയം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി

Synopsis

പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം: ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരരുത് എന്ന വികാരം ശക്തമാണ്. ബിജെപിക്കെതിരെ അണിനിരത്താൻ ആകുന്നവരെ ഒന്നിച്ച് നിർത്തുക. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവർക്കും അറിയാം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണ് അധികാരത്തിലുള്ളത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും തയ്യാറാവേണ്ടത്. രാജ്യമാകെ ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ രക്ഷയ്ക്കും ഭാവി സുരക്ഷാമാക്കുന്നതിനും അത് ആവശ്യമാണ്. അത് മുന്നിൽകണ്ട് ഓരോ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം. അതിന് നല്ല ശ്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം ശ്രമങ്ങൾക്കെല്ലാം കൂടുതൽ ഊർജ്ജം പകരുന്ന ജനവിധിയാണ് കർണാടകയിലേത്. ഇത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

കർണാടക തെരഞ്ഞെടുപ്പ് ഫലം: 'ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകള്‍'; കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കേരളത്തെക്കുറിച്ച് മോശമായ ചിത്രം അവതരിപ്പിക്കുന്നതിന് ഒരു കൂട്ടർ നിരന്തരമായി ശ്രമിക്കുന്നു. നുണകൾ നിരന്തരം ആവർത്തിച്ച് ആവർത്തിച്ച് സത്യമാണെന്ന് ധരിപ്പിക്കാൻ ശ്രമിക്കുന്നു. അതിനായി കലാരൂപങ്ങളെ പോലും ദുരുപയോഗം ചെയ്യുന്നു. ജാതിമത സംഘർഷം ഇല്ലാതെ സമാധാനമായി പുലരുന്ന നാടാണ് നമ്മുടേത്. അവിടെ വിദ്വേഷത്തിന്റെ വിത്ത് പാകാൻ ശ്രമിക്കുന്നു. അത്തരം നീക്കം നടത്തുന്നവർ ഒരു കാര്യം തിരിച്ചറിയാതെ പോയി. തീവ്രവാദ ക്യാമ്പിലേക്ക് പോയ മകൻ്റെ മയ്യത്ത് കാണേണ്ട എന്ന് പറഞ്ഞ ഉമ്മമാരുടെ നാടാണ് കേരളം. പള്ളിക്കും അമ്പലത്തിനും ഒരേ മതിൽ പങ്കിടുന്ന നാടാണ് കേരളം. ഇതൊന്നും പിടിക്കാത്തവരാണ് ഏതുവിധേനയും വർഗീയ ധ്രുവീകരണ സൃഷ്ടിച്ച് ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയ ധ്രുവീകരണമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

'തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിൽ, ഞാൻ ഉള്ളത് കേരളത്തിൽ', പ്രതികരിച്ച് വി മുരളീധരൻ

ജമ്മുകാശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞു. പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്നു. ചർച്ചയില്ലാതെ കാർഷിക രംഗത്ത് കരി നിയമങ്ങൾ കൊണ്ട് വന്നു. ഏക സിവിൽ കോഡിലേക്ക് നീങ്ങാൻ കേന്ദ്ര സർക്കാർ പോകുന്നു. പിന്നാലെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കും. പ്രത്യേകം ജാഗ്രത പാലിക്കണം. മതനിരപേക്ഷ ഇന്ത്യയിൽ മതവിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാമെന്ന നിലവിൽ വന്നു. മാധ്യമങ്ങൾ മാധ്യമധർമം മറക്കുന്നു. കേരളത്തിലെ മാധ്യമങ്ങൾ പോലും അക്രമങ്ങളിൽ സംഘപരിവാറിന്റെ പേര് പറയാൻ ഭയപ്പെടുന്നു. കേന്ദ്രസർക്കാരിനെ എതിർക്കുന്ന മാധ്യമ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നു. രാജ്യത്തിന്റെ പൊതു അവസ്ഥയെക്കുറിച്ച് ശുഭസൂചന വന്ന ദിവസമാണ് ഇന്ന്. സംഘപരിവാറിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയേറ്റു. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ഐക്യത്തോടെയും ഒരുമയോടെയും നേരിടാം എന്നതിൻ്റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 


 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം