
ദില്ലി: പാർലമെൻറിൻറെ പ്രത്യേക സിറ്റിംഗ് അടുത്ത മാസം മൂന്നാം വാരം നടത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വനിത സംവരണം, മണ്ഡല പുനർനിർണയം എന്നിവ മാത്രം അജണ്ടയാക്കി പ്രത്യേക സിറ്റിംഗ് നടത്താനാണ് ആലോചന. പാർലമെൻറ് വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. പാർലമെൻറ് പ്രൊറോഗ് ചെയ്യാത്തത് പ്രത്യേക സിറ്റിംഗ് നടത്താനുള്ള നീക്കത്തിൻറെ ഭാഗമാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. സർക്കാർ സർവകക്ഷി യോഗം വിളിച്ച് ആലോചന നടത്തിയ ശേഷമേ പ്രത്യേക സിറ്റിംഗ് തീരുമാനിക്കാവൂ എന്ന് മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി.
ബ്രിക്സ് ഉച്ചകോടി കഴിഞ്ഞ് പ്രത്യേക സിറ്റിംഗ് വിളിക്കുന്നതിനെ കുറിച്ചാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഡിഎംകെ, ശരദ് പവാറിൻറെ എൻസിപി എന്നീ കക്ഷികളുടെ പിന്തുണ കൂടി കിട്ടിയാലേ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനാവൂ എന്നിരിക്കെ, ഇത് വ്യക്തമായ ശേഷമേ പ്രത്യേക സിറ്റിംഗിൽ തീരുമാനമുണ്ടാവൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam