വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 5 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം, തലയിലും പുറത്തും കടിയേറ്റു

Published : Oct 24, 2022, 10:01 PM IST
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 5 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം, തലയിലും പുറത്തും കടിയേറ്റു

Synopsis

 തലയിലും പുറത്തും കടിയേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.

പാലക്കാട്: തൃത്താല ചാലിശ്ശേരി പെരുമണ്ണൂരിൽ അഞ്ച് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. ചാലിശ്ശേരി പെരുമണ്ണൂരിൽ വീടിന്‍റെ മുറ്റത്ത് കളിക്കുമ്പോളാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തലയിലും പുറത്തും കടിയേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.

അതേസമയം കായംകുളം എരുവയിൽ തെരുവുനായയുടെ  ആക്രമണത്തിൽ ഓട്ടോ ഡ്രൈവർമാർ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. എരുവ സ്വദേശികളായ ഹരികുമാർ, രാജു, രമണൻ എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവർമാരായ ഹരികുമാറും രാജുവും ഓട്ടോയ്ക്ക് ഉള്ളിൽ ഇരിക്കുമ്പോൾ തെരുവുനായ ഓട്ടോക്കുള്ളിൽ കയറി ഇവരെ കടിക്കുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സമീപത്ത് നിന്നിരുന്ന രമണനെയും അക്രമിച്ചത്.

  

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം