
പാലക്കാട് : പാലക്കാട് കൊല്ലങ്കോട് ട്രാൻസ്ജെൻഡർ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. കൊല്ലങ്കേട് ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരായ നിലൻ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്. വിവാഹവേദി കാച്ചാം കുറിശ്ശി ക്ഷേത്രമെന്ന് വെച്ചാണ് ഇവർ വിവാഹ ക്ഷണക്കത്തടിച്ചിരുന്നത്. എന്നാൽ ക്ഷേത്രത്തിൽ വെച്ചുള്ള കല്യാണത്തിന് അനുമതിയില്ലെന്ന് രണ്ടു ദിവസം മുമ്പ് ഭാരവാഹികൾ ഇരുവരെയും അറിയിക്കുകയായിരുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാം കുറിശ്ശി. ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അനുമതി നൽകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ക്ഷേത്രം അനുമതി ലഭിക്കാതിരുന്നതോടെ സമീപത്തെ കല്യാണമണ്ഡപത്തിലേക്ക് വിവാഹ ചടങ്ങുകൾ മാറ്റി.
വിദ്യാർഥിനിയെ പ്രണയിച്ചു, വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക
ആലപ്പുഴ സ്വദേശിയായ നിലന്‍ ജന്മം കൊണ്ട് പെണ്‍കുട്ടിയാണെങ്കിലും പിന്നീട് ആണ്‍കുട്ടിയുടെ ജീവിതക്രമത്തിലേക്ക് സ്വയം മാറിയ ആളാണ്. തിരുവനന്തപുരം സ്വദേശിയായ അദ്വികയാകട്ടെ ആണ്‍കുട്ടിയായി ജനിച്ച് പെണ്‍കുട്ടിയുടെ ജീവിതം തെരഞ്ഞെടുത്ത ആളും. സ്വന്തം ഇഷ്ടത്തിന് ജീവിതം തെഞ്ഞെടുത്തത് കൊണ്ട് തന്നെ പൊതുസമൂഹത്തില്‍ നിന്നും വ്യത്യസ്തമായ ഏറെ അനുഭവങ്ങളും ഇരുവര്‍ക്കും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവാഹത്തിന് ക്ഷേത്രവും അനുമതി നിഷേധിച്ചത്. 'ഞങ്ങള്‍ക്കും കുടുംബ ജീവിതമുണ്ട്..' നിലനും അദ്വികയും ഇന്ന് വിവാഹിതരാകുന്നു; ഒപ്പം നിന്ന് സുഹൃത്തുക്കളും കൂടുതൽ വായിക്കാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam