ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥി; കുഞ്ഞിന് മൂന്ന് ദിവസം മാത്രം പ്രായം, ആരോഗ്യപ്രശ്നങ്ങളില്ല

Published : Oct 07, 2025, 07:11 PM IST
new born baby-Alappuzha Amma Thottil

Synopsis

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം പ്രായവും 2.5 കിലോ ഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്

ആലപ്പുഴ: ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം പ്രായവും 2.5 കിലോ ഗ്രാം ഭാരവുമുള്ള ആൺ കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ സ്മരണാർത്ഥം കുരുന്നിന് അച്യുത് എന്ന് പേരിട്ടു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത കുഞ്ഞ് ബീച്ചിലെ വനിത ശിശു ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ബുധനാഴ്ച വീണ എന്ന പെൺകുഞ്ഞിനെയും ആലപ്പുഴയിൽ ലഭിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ലഭിച്ച പെൺ കുഞ്ഞിന് വിജയദശമി അനുബന്ധിച്ച്‌ വീണ എന്നാണ് പേരിട്ടത്.

സെപ്റ്റംബര്‍ 18 ന് സമാനമായി തിരുവന്തപുരം അമ്മത്തൊട്ടിലിലും ഒരു കുഞ്ഞതിഥിയെത്തിയിരുന്നു. പുതുതായെത്തിയ കുരുന്നിന് മുകിൽ എന്നാണ് പേരിട്ടത്. രാത്രി 11.30 നാണ് നാല് ദിവസം മാത്രം പ്രായമുള്ള ആൺ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കിട്ടിയത്. തിരുവനന്തപുരം അമ്മത്തൊടിലിൽ ഈ വർഷം 12 കുഞ്ഞുങ്ങളെയാണ് കിട്ടിയത്.

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു