'മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം'; കോൺ​ഗ്രസ് പോരിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ

Published : Oct 02, 2026, 10:23 AM ISTUpdated : Oct 02, 2026, 11:57 AM IST
Shani mol

Synopsis

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള അടൂർ പ്രകാശിന്റെ വിമർശനത്തിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാനും ദീപ്തി മേരി വർഗീസും രംഗത്തെത്തി. മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്നാണ് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചത്.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ. മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്നും ഞാൻ പറഞ്ഞതിൽ എല്ലാമുണ്ടെന്നും ഡെ. സ്പീക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാർട്ടിയുടെ മുഖം വികൃതമാക്കുന്ന പ്രതികരണം ആരും നടത്താൻ പാടില്ലെന്നും കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പാർട്ടിയിലെ എല്ലാവർക്കും അഭിപ്രായം പറയാമെന്നും അടൂർ പ്രകാശ് പറഞ്ഞ വിഷയം അറിയില്ലെന്നും ദീപ്തി മേരി വർ​ഗീസ് വ്യക്തമാക്കി.

അതേസമയം, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ നടപടി എഐസിസിയെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ മുൻപേ പരാതികൾ എഐസിസിക്ക് മുൻപിലെത്തിയിരുന്നതായി സൂചനയുണ്ട്. ദീപ ദാസ്മുൻഷി അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും. പാർട്ടി-സർക്കാർ ഏകോപനമില്ലായ്മ ദീപ നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും വിവരമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടന്നത് എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധ സമരം; കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിൽ പ്രമേയം
സാമ്പത്തിക തട്ടിപ്പ് കേസ്; തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍‌, ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്ന് കേസ്