ഇടുക്കിയിൽ വാഹനാപകടം; ഒരു വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Published : May 14, 2026, 09:41 PM IST
Accident

Synopsis

ഇടുക്കി ചിന്നക്കനാലിന് സമീപം വാഹനാപകടത്തിൽ ഒരു വിനോദസഞ്ചാരി മരിച്ചു. വിരുദനഗർ സ്വദേശി സ്റ്റെല്ല മേരിയാണ് മരിച്ചത്. സാരമായ പരിക്കേറ്റ ആറുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി: ഇടുക്കി ചിന്നക്കനാലിന് സമീപം വാഹനാപകടത്തിൽ ഒരു വിനോദസഞ്ചാരി മരിച്ചു. തമിഴ്നാട്ടിൽ നിന്നുളള 27 അംഗ സംഘമെത്തിയ മിനി ബസ്സാണ് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞത്. വിരുദനഗർ സ്വദേശി സ്റ്റെല്ല മേരിയാണ് മരിച്ചത്. സാരമായ പരിക്കേറ്റ ആറുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ മൂന്നാറിലെത്തിയ സംഘം ഇന്ന് മടങ്ങിപ്പോകും വഴിയാണ് പെരിയകനാൽ വളവിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടമുണ്ടായ ഉടൻ നാട്ടുകാരും സമീപത്തുള്ള ജീപ്പ് ഡ്രൈവർമാരും ചേർന്ന് പരിക്കേറ്റവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു. നിലവിൽ ഇവിടെ ചികിത്സയിൽക്കഴിയുന്നവരുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രീ പദ്മനാഭ സന്നിധിയിലെത്തി വി.ഡി. സതീശൻ, തൊഴുത് മടക്കം
അടുത്ത കീറാമുട്ടി മന്ത്രി വീതംവയ്പ്പ്; 5 മന്ത്രി സ്ഥാനം വേണമെന്ന് ലീഗ്, 2 വേണമെന്ന് ജോസഫ് വിഭാഗം, സിപിഎം വിട്ടെത്തിയവരടക്കം പിന്നെയും നിരവധി പേർ