പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷൻ: തെറ്റായ ഒരു ശൈലിയും വച്ചുപൊറുപ്പിക്കില്ലെന്ന് എ വിജയരാഘവൻ

By Web TeamFirst Published Jun 27, 2021, 11:02 AM IST
Highlights

സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണം എന്നതിൽ സിപിഎ മാർഗ നിർദേശം നൽകിയിട്ടുണ്ട്. അച്ചടക്കം സൈബർ ഇടങ്ങളിലും ബാധകമാണെന്ന് എ വിജയരാഘവൻ

ആലപ്പുഴ: രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിൽ ഇടത് അനുഭാവമുള്ളവര്‍ പ്രതികളായ സംഭവത്തിൽ നിലപാട് വിശദീകരിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാപിപ്പിക്കില്ല, അഞ്ച് ലക്ഷം അംഗങ്ങളുള്ള പാര്‍ട്ടിയാണ്. ഒരു കോടിയിൽ പരം വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും ഉണ്ട്. 

സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന ശൈലിയും സിപിഎം അംഗീകരിക്കുന്നില്ല. പാര്‍ട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും അവർക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതാണ് സമീപനം. സിപിഎമ്മുമായി ബന്ധമുള്ളവരില്ല. ഡിവൈഎഫ്ഐയുമായി ബന്ധം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരെ മാറ്റി നിര്‍ത്താൻ അവര്‍ ശ്രദ്ധിച്ചു. 

ഇതുവരെ ഉള്ള പ്രവര്‍ത്തന രീതിയിൽ വ്യക്തിപരാമായ ഒരു പ്രവര്‍ത്തന വൈകല്യത്തേയും ന്യായീകരിക്കില്ല. സൈബർ ഇടങ്ങളിൽ എങ്ങനെ ഇടപെടണം എന്നതിൽ സിപിഎ മാർഗ നിർദേശം നൽകിയിട്ടുണ്ട്. അച്ചടക്കം സൈബർ ഇടങ്ങളിലും ബാധകമാണ്. സ്ത്രീപക്ഷ സമീപനം പാർട്ടിയുടെ ശൈലിയാണെന്നും എ വിജയരാഘവൻ വിശദീകരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!