സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; സമാധാനാന്തരീക്ഷം തകർക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നെന്ന് എ വിജയരാഘവന്‍

By Web TeamFirst Published Dec 7, 2020, 11:04 AM IST
Highlights

പ്രതിയ്ക്ക് ബിജെപിയില്‍ യിൽ അംഗത്വം നൽകിയത് സംസ്ഥാന അധ്യക്ഷൻ തന്നെയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അക്രമമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.

തൃശ്ശൂര്‍: സിപിഎം പ്രവര്‍ത്തകനായ മണിലാലിന്‍റെ കൊലപാതകം അത്യന്തം അപലപനീയമെന്ന് എ വിജയരാഘവന്‍. സമാധാനാന്തരീക്ഷം തകർക്കാനുള്ള സംഘപരിവാറിന്‍റെ ഗൂഡാലോചനയാണ് നടക്കുന്നത്. പ്രതിയ്ക്ക് ബിജെപിയില്‍ യിൽ അംഗത്വം നൽകിയത് സംസ്ഥാന അധ്യക്ഷൻ തന്നെയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അക്രമമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. വ്യക്തി വിരോധം കാരണമുള്ള കൊലപാതകമെന്നത് ബിജെപിയുടെ സ്ഥിരം ന്യായീകരണമാണെന്നും വിജയരാഘവന്‍ പറഞ്ഞു. 

മണ്‍റോതുരുത്ത് സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ മണിലാല്‍ എന്ന അമ്പതുകാരന്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് കുത്തേറ്റത്. നാട്ടുകാരന്‍ തന്നെയായ അശോകന്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മണിലാലിനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധമില്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് രക്തസാക്ഷിയെ സൃഷ്ടിക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. മണിലാലിനെ കുത്തിയ അശോകനും,സുഹൃത്ത് സത്യനും പൊലീസ് കസ്റ്റഡിയിലാണ്.

click me!