ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സ്റ്റേ: ഇടക്കാല ഉത്തരവ് മാത്രം, സർക്കാർ ഭാഗം വീണ്ടും കോടതിയെ അറിയിക്കും; വിജയരാഘവൻ

By Web TeamFirst Published Aug 11, 2021, 3:12 PM IST
Highlights

'നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേന്ദ്ര ഏജൻസികൾ എങ്ങനെ പ്രവർത്തിച്ചുവെന്നത് കണ്ടതാണെന്നും ജനങ്ങൾക്ക് ഇടയിൽ വലിയ പ്രതിഷേധം ഇതുണ്ടാക്കിയിരുന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. 

കൊച്ചി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമപരമായ പരിശോധനയ്ക്ക് ശേഷമായിരുന്നുവെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. അന്വേഷണം സ്റ്റേ ചെയ്തത് ഇടക്കാല ഉത്തരവ് മാത്രമാണ്. തീരുമാനം അംഗീകരിച്ച് കൊണ്ട് തന്നെ സർക്കാർ തങ്ങളുടെ ഭാഗം വീണ്ടും കോടതിയെ അറിയിക്കും. സ്റ്റേ ഒഴിവാക്കി മുന്നോട്ടു പോകാൻ പറ്റുമോ എന്ന് പരിശോധിക്കും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേന്ദ്ര ഏജൻസികൾ എങ്ങനെ പ്രവർത്തിച്ചുവെന്നത് കണ്ടതാണെന്നും ഇത് ജനങ്ങൾക്ക് ഇടയിൽ വലിയ പ്രതിഷേധം ഇതുണ്ടാക്കിയിരുന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. 

സർക്കാരിന് തിരിച്ചടി, കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ജുഡിഷ്യൽ കമ്മിഷൻ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് തിരിച്ചടി നൽകിയാണ് കോടതിയിൽ നിന്നും ഇടക്കാല സ്റ്റേ ഉത്തരവ് വന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും വിശദമായ വാദം പിന്നീട് കേൾക്കുമെന്നും അറിയിച്ചു. എതിർ കക്ഷിയെങ്കിലും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കില്ല. എന്നാൽ മറ്റ് കക്ഷികൾക്ക് നോട്ടീസ് അയക്കും. 

ജസ്റ്റിസ് വികെ മോഹനൻ കമ്മീഷൻ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹർജി. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസിൽ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ നൽകിയ ഹർജിയിൽ ഇഡി വാദം. ഇഡിക്ക്  കോടതിയെ സമീപിക്കാൻ അധികാരമില്ല എന്നായിരുന്നു സർക്കാർ നിലപാട്. ഇത് കോടതി തള്ളിയാണ് ഇടക്കാല ഉത്തരവിട്ടത്. 

 

click me!