'രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത രീതി': യുഡിഎഫ് നിലമ്പൂരിൽ വ‍ർഗീയ പ്രചാരണം നടത്തുന്നുവെന്ന് എ വിജയരാഘവൻ

Published : Jun 18, 2025, 03:52 PM ISTUpdated : Jun 18, 2025, 04:01 PM IST
A Vijayaraghavan

Synopsis

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമം നടത്തുന്നുവെന്ന് വിജയരാഘവൻ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ നിശബ്ദ പ്രചരണ സമയത്ത് യുഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. മണ്ഡലത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫിൻ്റെ ശ്രമം. യുഡിഎഫിൻ്റേത് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത പ്രചാരണ രീതിയാണ്. യുഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ച കോൺഗ്രസ് നേതാവ് വിവി പ്രകാശിൻ്റെ വീട്ടിൽ പോയില്ല. ഇപ്പോഴും യുഡിഎഫ് സ്ഥാനാർത്ഥി പോയില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. എതിർ ദിശയിൽ ഉള്ളവരെ ശത്രുവായി കാണുന്ന സമീപനമാണിത്. സന്ദർശനം ഒഴിവാക്കിയത് അതിൻ്റെ തെളിവാണ്. തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയേതരമാക്കുന്നതാണ് യുഡിഎഫ് രീതിയെന്നും അദ്ദേഹം വിമർശിച്ചു.

ഇടതുപക്ഷം വർഗീയ ശക്തികളെ വളർത്തുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിലും ഒരു വർഗീയതയുമായി ചേർന്ന രാഷ്ട്രീയ ശൈലി സ്വീകരിച്ചിട്ടില്ല. വിപി സിംഗ് മന്ത്രിസഭയിൽ ചേരാൻ സിപിഎം തയ്യാറായിട്ടില്ല. ജമാ അത്തെ ഇസ്ലാമി ബന്ധത്തിൽ അഭിമാനം കൊള്ളുന്ന ആളാണ് പ്രതിപക്ഷ നേതാവ്. അൻവറിനെ ഉപയോഗിച്ച് ഇടതുപക്ഷത്തെ തകർക്കാമെന്ന് കരുതിയ പ്രതിപക്ഷമാണ് നിരാശരായത്. ആഘോഷിച്ചവർ തന്നെ പാവം അൻവറിനെ മൂലയ്ക്കാക്കി. ഞങ്ങളും അൻവറും പറഞ്ഞ് പിരിഞ്ഞതാണെന്നും വിജയരാഘവൻ പറഞ്ഞു.

ഹിന്ദു വർഗീയതയുമായി കൂട്ട് കൂടാത്ത ആരെങ്കിലും കെപിസിസി ഓഫീസിൽ ഇരിപ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്കൂൾ സമയ മാറ്റത്തിൽ സംസ്ഥാന സർക്കാരിന് അടഞ്ഞ സമീപനമില്ല. പ്രായോഗിക പ്രശ്‌നമുണ്ടെങ്കിൽ അക്കാര്യം സർക്കാർ അനുഭാവത്തോടെ പരിഗണിക്കും. 

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും