അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Published : Feb 22, 2023, 10:39 AM ISTUpdated : Feb 22, 2023, 04:39 PM IST
അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Synopsis

അൽഷിമേഴ്സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇടുക്കി : ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. റിട്ടയേഡ് റെയില്‍വെ ഉദ്യോഗസ്ഥനായ കുളപ്പുറത്ത് സുകുമാരന്‍റെ ഭാര്യ മിനിയാണ് മരിച്ചത്. സുകുമാരന്‍റെ നില അതീവ ഗുരുതരമാണ്. മറവി രോഗം മൂലം കഴിഞ്ഞ അഞ്ച് വർഷമായി ചികില്‍സയിലായിരുന്നു സുകുമാരന്‍. പത്തുമാസമായി കിടപ്പിലാണ്. ഇന്നു രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. 

കഴുത്തുമുറിച്ച ശേഷം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥീരീകരിച്ചു. രോഗം തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും ദുഖിതരായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. സുകുമാരന്‍റെ  ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് കൂടുതല്‍ അപകടം. മിനിയുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

സ്വർണക്കടത്തുകാരിൽ നിന്ന് പങ്ക്, പാർട്ടി രഹസ്യങ്ങൾ ആകാശിന് ചോർത്തുന്നു; ഡിവൈഎഫ്ഐ നേതാവ് ഷാജറിനെതിരെ അന്വേഷണം

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എലപ്പുള്ളി ബ്രൂവറിയിൽ ഹൈക്കോടതിയിൽ സർക്കാരിന് വൻ തിരിച്ചടി, ഒയാസിസിന് നൽകിയ അനുമതി റദ്ദാക്കി; 'പഠനം നടത്തിയില്ല, വിശദമായ പഠനം വേണം'
വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ; വരൻ വിവാഹത്തിൽ നിന്ന് പിൻമാറി, ജീവനൊടുക്കാൻ ശ്രമിച്ച് വധു; 8 പേർക്കെതിരെ കേസ്