നാല് ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ

Published : Feb 08, 2025, 07:28 AM IST
നാല് ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ

Synopsis

ചാരായവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അരമ്പറ്റക്കുന്ന് വൈപ്പടി സ്വദേശി വൈപ്പടി വീട്ടിൽ വി.എം ജയചന്ദ്രൻ (45)നെ ആണ് അരമ്പറ്റക്കുന്ന് വൈപ്പടി ഭാഗത്ത് നടത്തിയ പരിശോധനയിൽ പിടിയിലായത്

മാനന്തവാടി: ചാരായവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അരമ്പറ്റക്കുന്ന് വൈപ്പടി സ്വദേശി വൈപ്പടി വീട്ടിൽ വി.എം ജയചന്ദ്രൻ (45)നെ ആണ് അരമ്പറ്റക്കുന്ന് വൈപ്പടി ഭാഗത്ത് നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്നും നാല് ലിറ്റർ ചാരായം ഉദ്യോഗസ്ഥർ കണ്ടെടുത്തു. അരമ്പറ്റക്കുന്ന് വൈപ്പടി പ്രദേശത്ത് സ്ഥിരമായി ചാരായ വിൽപ്പന നടത്തിവരുന്ന ആളാണ് ജയചന്ദ്രൻ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പും സമാന കേസിൽ ഇയാൾ പിടിയിൽ ആയിട്ടുണ്ട്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, സജിത്ത്, ഇ.ബി അനീഷ്, കെ.കെ ബിന്ദു എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പത്ത് വർഷം വരെ കഠിന തടവ് ശിക്ഷയായി ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

മുൻ വൈരാഗ്യം, തർക്കം; തമ്മിലടിച്ച് സഹോദരന്മാരടക്കമുള്ള സംഘം, ഒരാളെ കാലിന് വെട്ടി, രണ്ട് പേർ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ