കെഎം മാണിക്കെതിരായ പ്രതിഷേധ കേസ്: എഎ റഹീമിനും എം സ്വരാജിനും ആശ്വാസം; കോടതി വെറുതെ വിട്ടു

Published : Dec 06, 2024, 12:32 PM IST
കെഎം മാണിക്കെതിരായ പ്രതിഷേധ കേസ്: എഎ റഹീമിനും എം സ്വരാജിനും ആശ്വാസം; കോടതി വെറുതെ വിട്ടു

Synopsis

എൽഡിഎഫിന്റെ നിയമസഭാ ഉപരോധത്തിനിടെ  പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങളിൽ ഇരുവരെയും വെറുതെവിട്ടു

തിരുവനന്തപുരം: കെഎം മാണിക്ക് എതിരെ  നിയമസഭയ്ക്ക് പുറത്തേ  പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാക്കളായ എ.എ.റഹീം  എം.പിയെയും  എം.സ്വരാജിനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് 4 കോടതിയാണ് വെറുതെവിട്ടത്. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫ് നിയമസഭ ഉപരോധിച്ച സംഭവത്തിലായിരുന്നു കേസ്. പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് റഹീമിനും സ്വരാജിനുമെതിരെ ചുമത്തിയത്. ഇരുവർക്കും വേണ്ടി അഭിഭാഷകരായ മുരുക്കുംപുഴ വിജയകുമാർ, അനീസ് റഷീദ്, സെറീന എസ് ഇടമരത്ത് എന്നിവരാണ് ഹാജരായത്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രോസിക്യൂഷൻ വാദം തള്ളി കോടതി ഇരുവരെയും വെറുതെവിട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കോർപ്പറേഷൻ കറവപ്പശുവല്ല, അഴിമതി അനുവദിക്കില്ല'; ഉദ്യോഗസ്ഥർക്ക് നിർദേശവുമായി വിവി രാജേഷ്
മുന്നണി മാറുമോ? നിലപാട് വ്യക്തമാക്കി രാമചന്ദ്രൻ കടന്നപ്പള്ളി; 'യുഡിഎഫ് പ്രഖ്യാപിച്ച വിസ്‌മയത്തിൽ കോൺഗ്രസ് എസ് ഉണ്ടാകില്ല'