യൂത്ത് കോൺ​​ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്; കോൺ​ഗ്രസ് വിട്ടത് ഉപതെരഞ്ഞെടുപ്പിന് മുമ്പ്

Published : Dec 06, 2024, 11:55 AM IST
യൂത്ത് കോൺ​​ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്; കോൺ​ഗ്രസ് വിട്ടത് ഉപതെരഞ്ഞെടുപ്പിന് മുമ്പ്

Synopsis

 പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് സരിനൊപ്പം ചേർന്ന യൂത്ത് കോൺ​ഗ്രസ് മുൻനേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിൽ ചേരും.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് സരിനൊപ്പം ചേർന്ന യൂത്ത് കോൺ​ഗ്രസ് മുൻനേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിൽ ചേരും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഷാഫി പറമ്പിൽ  എന്നിവരുടെ പ്രവർത്തന ശൈലിയെ വിമർശിച്ചായിരുന്നു ഷാനിബ് യൂത്ത് കോൺ​ഗ്രസ് വിട്ടത്. കോൺ​ഗ്രസിൽ തന്നെ തുടരുമെന്നാണ് അന്ന് പറഞ്ഞിരുന്നതെന്നും എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം അതിന്റെ ഫലപ്രഖ്യാപനത്തിന് ശേഷവും പാർട്ടി ഒരു തിരുത്തലിനോ കൂടിയാലോചനക്കോ തയ്യാറാകുന്നില്ലെന്നാണ് മനസിലാകുന്നതെന്നും ഷാനിബ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തെരഞ്ഞെടുപ്പിലെ വിജയം എന്നത് എല്ലാ പ്രശ്നങ്ങൾക്കും അല്ലെങ്കിൽ പറഞ്ഞ പരാതികളൊക്കെ അസ്ഥാനത്താണ് എന്ന നിലയിലുള്ള ഒരു കണ്ടെത്തലിലേക്കാണ് കോൺ​ഗ്രസ് പാർട്ടി എത്തുന്നത്. അതുകൊണ്ട് തന്നെ ആ പാർട്ടിയുമായി യോജിച്ചു പോകാൻ ഒരു കോൺ​​ഗ്രസുകാരൻ  എന്ന് പറഞ്ഞ് നിൽക്കുന്നത് പോലും മതേതര കേരളത്തോട് കാണിക്കുന്ന അനീതിയാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഷാനിബ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി