ഡയപ്പറും സാനിട്ടറി പാ‍ഡും എവിടെ കളയുമെന്നോർത്ത് ടെൻഷൻ വേണ്ട; സഹായിക്കാൻ ആക്രി ആപ്പുണ്ട്!

Published : Apr 22, 2023, 02:57 PM ISTUpdated : Apr 22, 2023, 03:16 PM IST
ഡയപ്പറും സാനിട്ടറി പാ‍ഡും എവിടെ കളയുമെന്നോർത്ത് ടെൻഷൻ വേണ്ട; സഹായിക്കാൻ ആക്രി ആപ്പുണ്ട്!

Synopsis

ബുക്കു ചെയ്യുന്നതിനു പിന്നാലെ പ്രതിനിധികളെത്തി നിങ്ങളുടെ വീട്ടിലെ മാലിന്യം അവര്‍ കൊണ്ടുപോയിക്കോളും. കൃത്യമായി സംസ്ക്കരിച്ചോളും.

കൊച്ചി: കൊച്ചിയില്‍  ബയോമെഡിക്കല്‍ മാലിന്യം ശേഖരിക്കാന്‍ 'ആക്രി' ആപ്പ് റെഡി. ആവശ്യക്കാര്‍ ആപ്പില്‍ ബുക്ക് ചെയ്താല്‍ പ്രതിനിധികള്‍ വീടുകളിലെത്തി മാലിന്യം ശേഖരിക്കും. കൊച്ചിയില്‍ താമസിക്കുന്ന നിങ്ങള്‍ ബയോമെഡിക്കല്‍ മാലിന്യം കൃത്യമായി സംസ്‌കരിക്കാന്‍ കഴിയാതെ കുഴയുന്നവരാണോ? എങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആക്രി ആപ്പ് ഡൗൺലോഡ് ചെയ്യുക. ബുക്കു ചെയ്യുന്നതിനു പിന്നാലെ പ്രതിനിധികളെത്തി നിങ്ങളുടെ വീട്ടിലെ മാലിന്യം അവര്‍ കൊണ്ടുപോയിക്കോളും. കൃത്യമായി സംസ്ക്കരിച്ചോളും. 

കളമശ്ശേരി, തൃക്കാക്കര നഗരസഭകളില്‍ നേരത്തെ വിജയകരമായി നടപ്പാക്കിയ പദ്ധതി അടുത്തിടെയാണ് കൊച്ചി കോര്‍പ്പറേഷനിലും യാഥാര്‍ത്ഥ്യമായത്. ഒരു കിലോ ബയോ മെഡിക്കല്‍ മാലിന്യം ശേഖരിച്ച് സംസ്ക്കരിക്കാൻ 45 രൂപയാണ് ചാര്‍ജ്ജ്. ഉപയോഗിച്ച ഡയപറുകള്‍, സാനിറ്ററി പാഡുകള്‍, മെഡിസിന്‍ സ്ട്രിപ്പുകള്‍, ഡ്രസ്സിംഗ് കോട്ടണ്‍, സൂചികള്‍, സിറിഞ്ചുകള്‍, കാലഹരണപ്പെട്ട മരുന്നുകള്‍, മറ്റ് ക്ലിനിക്കല്‍ ലബോറട്ടറി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ശാസ്ത്രീയ നിര്‍മാര്‍ജനത്തിന് ഏറെ സഹായകരമാണ് ആക്രി ആപ്പ്.

ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.കൂടുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ആക്രി ആപ്പിന്‍റെ  പ്രവര്‍ത്തനം വൈകാതെ  സംസ്ഥാനമാകെ വ്യാപിപ്പിക്കാമനാണ് ഉടമകള്‍ ലക്ഷ്യമിടുന്നത്. 

ഉത്സവം ക്ഷണിക്കാൻ വെളിച്ചപ്പാട് പള്ളിമുറ്റത്ത്, തുളു ഭാഷയിൽ ക്ഷണം; ഉപചാരപൂർവ്വം വരവേറ്റ് പള്ളിക്കമ്മറ്റി

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി