അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാം,പോലീസിന്‍റെ പ്രത്യേക നിരീക്ഷണം ഉറപ്പ്

Published : Apr 22, 2023, 02:43 PM IST
അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാം,പോലീസിന്‍റെ പ്രത്യേക നിരീക്ഷണം ഉറപ്പ്

Synopsis

വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു

തിരുവനന്തപുരം:അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാമെന്ന് കേരള പൊലീസ് അറിയിച്ചു. വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു.അവധിക്കാലത്തും
വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്ളത്. ഈ സംവിധാനത്തിലൂടെ വീടിന്‍റെ വിലാസം നല്‍കിയാല്‍ ആ പ്രദേശങ്ങളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും പട്രോളിങും ഉണ്ടായിരിക്കും. പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ
 പോല്‍-ആപ്പ് ഇതുവരെ 7,01,000 ല്‍ പരം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തു. ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 64,515 ആണ്.
     പ്രധാനമന്ത്രിയുടെ സന്ദർശനം: പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച, വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ ചോർന്നു

'പ്രധാനമന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ല, റോഡ് ഷോ ഉപേക്ഷിക്കില്ല'; പൊലീസിനെതിരെ കെ സുരേന്ദ്രൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; പേഴ്സണൽ സ്റ്റാഫിൽ 787 പേരുടെ പട്ടിക പുറത്തുവിടുമോ എന്ന് ചോദ്യം
കുട്ടികളുടെ നിശബ്ദത കേൾക്കാൻ സമൂഹം തയ്യാറാകണം, അവരെ കുറ്റപ്പെടുത്താതെ കേൾക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ