
പത്തനംതിട്ട: പ്രധാനമന്ത്രി മൻ കി ബാത്തിൽ അവയവദാനത്തെ കുറിച്ച് പരാമർശിച്ചതിൽ വളരെ സന്തോഷമെന്ന് ആലിൻ ഷെറിന്റെ മുത്തച്ഛൻ റെജി സാമുവൽ. മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന രീതിയിൽ പ്രധാനമന്ത്രി സംസാരിച്ചു. തൻ്റെ മകനും മകളും പരസ്യത്തിനു വേണ്ടിയല്ല കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്തതെന്ന് വ്യക്തമാക്കിയ റെജി സാമുവൽ മോശം കമന്റുകൾ ഇടുന്ന ആളുകളെ ഓർത്താണ് തങ്ങൾക്ക് ദുഃഖമെന്നും കൂട്ടിച്ചേർത്തു. അവർക്ക് റീച്ച് കിട്ടാൻ വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്? ഇത് മലയാളിക്ക് ചേർന്നതല്ലെന്നും റെജി സാമുവൽ അഭിപ്രായപ്പെട്ടു. നാല് പേർക്ക് ജീവനേകി കടന്നപോയ ആലിൻ ഷെറിനെന്ന കുഞ്ഞിനെ പ്രധാനമന്ത്രി ഇന്നത്തെ മൻ കി ബാത്തിൽ അനുസ്മരിച്ചിരുന്നു.
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിന്‍ ഷെറിന്‍ എബ്രഹാമിന് രാജ്യത്തിന്‍റെ ആദരം. ആലിന്‍ ഷെറീന്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ആലിന്‍റെ കഥ വിവരിച്ചാണ് അവയവ ദാനത്തിന്‍റെ മാഹാത്മ്യം മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തോട് പറഞ്ഞത്.
ധീരമായ തീരുമാനം. മാതൃകപരമായ കാരുണ്യ പ്രവൃത്തി. അഞ്ച് പേര്‍ക്ക് ജീവന്‍ പകര്‍ന്ന കുഞ്ഞ് ആലിന്‍റെ സ്മരണയാണ് ഇന്നത്തെ മന്‍ കി ബാത്തിനെ ശ്രദ്ധേയമാ്കിയത്. പത്ത് മാസം പ്രായമായ കുഞ്ഞ്. എന്തെല്ലാം സ്പനങ്ങള്‍ ബാക്കി വച്ചാകും അവള്‍ മടങ്ങിയതെന്ന് പ്രധാനമന്ത്രി വികാരാധീനനായി. എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെട്ട വേദനക്കിടയിലും അവയങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ച ആ രക്ഷിതാക്കളെ രാജ്യം നമിക്കണം.രക്ഷിതാക്കളുടെ മഹനീയമായ ചിന്തയും ഉറച്ച വ്യക്തിത്വവുമാണ് ആ തീരുമാനത്തിലൂടെ പ്രതിഫലിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam