
തിരുവനന്തപുരം: അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്‍റെ വാചരണയടക്കമുള്ള നടപടികൾ നീതി പൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതി ആരോപിക്കുന്നത്. കേസിലെ 49 ആം സാക്ഷി അടയ്ക്കാ രാജുവിന്‍റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹർജിയിൽ ഫാദർ തോമസ് എം കോട്ടൂർ വ്യക്തമാക്കുന്നു.
ഡിസംബർ 23 നാണ് ഫാദർ തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചത്. കേസിലെ കൂട്ട് പ്രതിയായ സിസ്റ്റർ സെഫി അടുത്ത ദിവസം അപ്പീൽ സമർപ്പിക്കുമെന്നാണ് സൂചന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam