
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി. തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവർത്തനം നടത്തിയവർക്കും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കുമെതിരെയാണ് ജില്ലാ കമ്മിറ്റി നടപടി എടുത്തത്. നാലു നിയോജകമണ്ഡലങ്ങളിലെ 15 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.
പറവൂർ. തൃപ്പൂണിത്തുറ, പിറവം, വൈപ്പിൻ എന്നീ നിയോജക മണ്ഡലങ്ങളിലാണിത്. ഏഴു നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഇത്രയധികം പേര്‍ക്കെതിരെ നടപടി ആദ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ കഴിഞ്ഞ ദിവസം കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന് നേതൃത്വ നൽകിയവർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam