പ്രാര്‍ത്ഥന ദൈവം കേട്ടു; ജഡ്ജിയുടെ നല്ല മനസിന് നന്ദിയെന്ന് അഭയയുടെ സഹോദരൻ

Published : Dec 22, 2020, 11:21 AM ISTUpdated : Dec 22, 2020, 12:10 PM IST
പ്രാര്‍ത്ഥന ദൈവം കേട്ടു;  ജഡ്ജിയുടെ നല്ല മനസിന് നന്ദിയെന്ന് അഭയയുടെ സഹോദരൻ

Synopsis

നാട്ടിൽ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന് . ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത് 

തിരുവനന്തപുരം: അഭയക്കേസിൽ അവസാനം നീതികിട്ടയതിൽ സന്തോഷം രേഖപ്പെടുത്തി സിസ്റ്റര്‍ അഭയയുടെ സഹോദരൻ . ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവിൽ നീതി കിട്ടി. നാട്ടിൽ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന്. ദൈവത്തിന്‍റെ ഇടപെടൽ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത് . നീതിക്ക് വേണ്ടി സഭയക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട് . അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും ബിജു പറഞ്ഞു. അവസാന നിമിഷം വരെ പെങ്ങൾക്ക് നീതികിട്ടുമോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു. കടന്ന് പോന്ന വര്‍ഷങ്ങളിലെ അനുഭവങ്ങൾ അതായിരുന്നു എന്നും ബിജു പ്രതികരിച്ചു. 

സിസ്റ്റര്‍ അഭയ കൊലപാതക കേസിൽ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നാണ് സിബിഐ കോടതി വിധി . ശിക്ഷ നാളെ പറയും. 28 വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ സംഭവ ബഹുലമായ അഭയക്കേസിൽ തീര്‍പ്പുണ്ടാകുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍