അഭിദയുടെ അപ്രതീക്ഷിത വി​യോ​ഗത്തിൽ ഞെട്ടി നാടും കൂട്ടുകാരും; പ്ലസ് ടു ഫലമെത്തി മിനിറ്റുകള്‍ക്കുള്ളിൽ ദുരന്തം

Published : May 23, 2025, 12:31 PM IST
അഭിദയുടെ അപ്രതീക്ഷിത വി​യോ​ഗത്തിൽ ഞെട്ടി നാടും കൂട്ടുകാരും; പ്ലസ് ടു ഫലമെത്തി മിനിറ്റുകള്‍ക്കുള്ളിൽ ദുരന്തം

Synopsis

പഠിക്കാൻ മിടുക്കിയായിരുന്ന അഭിദയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സഹപാഠികളും. കോട്ടയം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ട് മൃതദേഹം സംസ്‌കരിക്കും

കോട്ടയം: പ്ലസ് ടു റിസൾട്ട് വന്നതിനു പിന്നാലെ തുടർവിദ്യാഭ്യാസത്തെപ്പറ്റി അന്വേഷിക്കാൻ പോയപ്പോഴാണ് കോട്ടയം തോട്ടക്കാട് സ്വദേശി അഭിദ പാർവതി വാഹനാപകടത്തിൽ മരിച്ചത്. പഠിക്കാൻ മിടുക്കിയായിരുന്ന അഭിദയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സഹപാഠികളും. കോട്ടയം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ട് മൃതദേഹം സംസ്‌കരിക്കും. 

ഇന്നലെ വൈകിട്ടാണ് ഇത്തരത്തിൽ ദാരുണമായ സംഭവമുണ്ടാകുന്നത്. അമ്മക്കൊപ്പം കോട്ടയം ന​ഗരത്തിലേക്ക് എത്തി തിരികെ മടങ്ങുന്നതിനിടെയാണ് അഭി​ദയ്ക്ക് ജീവൻ നഷ്ടപ്പെടുന്നത്. ഇരുവരെയും കാർ ഇടിച്ചിടുകയായിരുന്നു. ബസ് സ്റ്റോപ്പിലേക്ക് കയറാൻ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു.

അമ്മയിപ്പോഴും പരിക്കിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഹയർസെക്കണ്ടറി പരീക്ഷാഫലമെത്തി മിനിറ്റുകൾക്കകമാണ് അഭിദയ്ക്ക് ജീവൻ നഷ്ടമായത്. ഉയർന്ന മാർക്ക് നേടിയാണ് അഭിദ ഹയർസെക്കണ്ടറി പരീക്ഷ പാസ്സായത്. അതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. പുതിയ കോഴ്സിന് ചേരാൻ വേണ്ടിയാണ് അമ്മയും അഭിദയും കോട്ടയത്തേക്ക് പോയത്.  പഠിക്കാൻ മിടുക്കിയായിരുന്നു അഭിദയെന്നും ബന്ധു പറയുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി
കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി