
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. പത്താം പ്രതി സഹൽ ആണ് ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രം. 2018 ജൂലെ രണ്ടിനാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്.
എറണാകുളം മരട് നെട്ടൂർ മേക്കാട്ട് സഹൽ (21) രണ്ട് വർഷമായി ഒളിവിലായിരുന്നു. കേസിൽ ഒമ്പത് പ്രതികൾക്കെതിരെ വിചാരണ ആരംഭിച്ചിരുന്നു. സഹലിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
സഹൽ കർണാടകത്തിൽ ഒളിവിൽ കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സഹലിന്റെ കൊവിഡ് ടെസ്റ്റ് നടത്തും. അതിനായി കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു സാമ്പിൾ എടുക്കും. ടെസ്റ്റ് റിസൾട്ട് വരുന്നത് വരെ കറുകുറ്റിയിലെ ഡീറ്റെൻഷൻ സെന്ററിലേക്ക് മാറ്റും. കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയാൽ ജയിലിലേക്ക് മാറ്റും.
Read Also: പൊലീസുകാരന് കൊവിഡ്, കളമശേരി സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ക്വാറന്‍റീനിലേക്കെന്ന് ഐജി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam