അഭിറാം കൊലക്കേസിൽ സുപ്രധാന തീരുമാനം, പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി, പ്രായപൂർത്തിയായ ആളുടെ മാനസീകാവസ്ഥയെന്ന് റിപ്പോർട്ട്

Published : Nov 21, 2026, 08:28 PM IST
pangappara abhiram murder

Synopsis

പാങ്ങപ്പാറയിലെ അഭിറാം കൊലക്കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രതിക്ക് പ്രായപൂർത്തിയായ കുറ്റവാളിയുടെ മാനസികാവസ്ഥയാണെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ഈ നിർണായക തീരുമാനം.

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17 കാരനായ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമാണ് പ്രതിയുടെ മാനസീകാവസ്ഥയെന്ന കൗൺസിലിംഗ് നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് ബോർഡിന്റെ ഉത്തരവ്.

പ്രതിക്ക് വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസ്സങ്ങളുമില്ലെന്ന് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകിയിട്ടുണ്ട്. നേരത്തെ 17കാരനായ പ്രതിയുടെ മാനസികനില വിശദമായി പരിശോധിക്കുന്നതിനായി കോടതി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അവിടെ നടന്ന പരിശോധനകൾക്കും കൗൺസിലിംഗിനും ശേഷമാണ് ഡോക്ടർമാരുടെ സംഘം ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചത്.

പ്രായപൂർത്തിയാകാത്തയാളെന്ന ആനുകൂല്യം നൽകി പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദവും മെഡിക്കൽ ബോർഡ് റിപ്പോർട്ടിലെ കണ്ടെത്തലുകളും ശരിവെച്ചുകൊണ്ടാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നിഷേധിച്ചത്. കേസിൽ തുടർനടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണെന്നാണ് കണ്ടെത്തൽ. പ്രതിയായ 17കാരന് നടത്തിയ കൗൺസിലിങ്ങിലൂടെയാണ് കൊലപാതകത്തിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. പ്രതിയായ പതിനേഴുകാരനാണ് അഭിരാമിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് ഇടിച്ചത്. കൊല നടന്ന സ്ഥലത്ത് എത്തിച്ച ശേഷം ഉണ്ടായ തർക്കത്തിനിടയിൽ തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്ക്ക് ശക്തിയായി ഇടിക്കുകയായിരുന്നു.

ഇടിയിൽ ബോധം നശിച്ച അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം പുറത്തുപോയി കൂട്ടാളി ഒമറിനെയും വിളിച്ച് വീണ്ടും മടങ്ങിയെത്തി. അർദ്ധ ബോധാവസ്ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തിതിനു ശേഷമാണ് ഇരുവരും ചേർന്ന് ബെൽറ്റ് മുറുക്കിയും മറ്റും കൊല നടത്തിയത്. പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ അഭിരാമിനെ തലയ്ക്ക് ഇടിക്കാൻ ഉപയോഗിച്ച തേങ്ങ കണ്ടെത്തി. കസ്റ്റഡിയിൽ ലഭിച്ച 17 കാരനെ ഇന്ന് സ്ഥലത്ത് എത്തിച്ചു തെളിവ് നടത്തിയപ്പോഴാണ് തേങ്ങ കണ്ടെത്തിയത്. അഭിരാമിന്റെ തലയോട്ടിക്ക് ക്ഷതമേറ്റത് പോസ്റ്റ്മാർട്ടത്തിൽ തെളിഞ്ഞിരുന്നു. ഇതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്.

പ്രണയത്തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നാം പ്രതിയായ 17-കാരന്റെ മുൻ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുപ്പത്തിലായതിനെ തുടർന്ന് ഈ സുഹൃത്തിനെ ആക്രമിക്കാനായിരുന്നു പ്രതികളുടെ ആദ്യ പദ്ധതി. ഇതിനായി പെൺസുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ചാണ് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ അഭിറാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ പ്രതി ആവശ്യപ്പെട്ടു. സുഹൃത്ത് വരാതിരുന്നതോടെ അഭിറാമും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് തേങ്ങ കൊണ്ട് അഭിറാമിന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചങ്ങനാശ്ശേരിയിലെ പാറേൽ പള്ളി ഇനി മുതൽ ബസലിക്ക; പ്രഖ്യാപനം നടത്തിയത് ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ
അനധികൃതമായി സൂക്ഷിച്ചിരുന്നത് നാടൻബോംബും പെട്രോൾ ബോംബും 20 ഗുണ്ടുകളും, മുഹമ്മ സ്വദേശി പിടിയിൽ