അനധികൃതമായി സൂക്ഷിച്ചിരുന്നത് നാടൻബോംബും പെട്രോൾ ബോംബും 20 ഗുണ്ടുകളും, മുഹമ്മ സ്വദേശി പിടിയിൽ

Published : Nov 21, 2026, 08:05 PM IST
explosives stockpiled at home muhamma native arrested

Synopsis

വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻബോംബും പെട്രോൾ ബോംബുകളുമായി യുവാവിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു.

ചേർത്തല: വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടൻബോംബും പെട്രോൾ ബോംബുകളുമായി യുവാവിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ (34) ആണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. മൂന്ന് പെട്രോൾ ബോംബുകൾ, ഒരു നാടൻബോംബ്, 20 ഗുണ്ടുകൾ, ബോംബ് നിർമിക്കാനായി കരുതിവച്ചിരുന്ന പെട്രോൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

ചേർത്തല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഞ്ജു ലാലിന്‍റെ നിർദേശപ്രകാരം ചേർത്തല പൊലീസ് ഇൻസ്പെക്ടർ മഞ്ജു ദാസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചത്. മുഹമ്മ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഡി സജീവ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സന്തോഷ്, ഉത്തമൻ, ബിജുമോൻ, സിപിഒമാരായ അഞ്ജിത, ശ്യാം ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എന്ത് ലക്ഷ്യത്തോടെയാണ് ഇയാൾ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചതെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആട്ടിൻകുന്ന് പള്ളി സംഘർഷം: റബർ മരങ്ങൾ നശിപ്പിച്ചത് കേരളത്തിന് അപമാനകരമെന്ന് ഓർത്തഡോക്സ് സഭ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലഹരി വിതരണം; നൈജീരിയൻ പൗരനേയും ഭാര്യയേയും പിടികൂടി പൊലീസ്