
കൽപ്പറ്റ: അബ്കാരി കേസിൽ ആന്‍റോ അഗസ്റ്റിന്റെ ഭാര്യാ മാതാവ് ലില്ലി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി. സുൽത്താൻ ബത്തേരി കോളിയാടിയിലെ വീട്ടിലെത്തിയാണ് എക്സൈസിൻ്റെ പ്രത്യേക അന്വേഷണ സംഘം ലില്ലി ജോസിൻ്റെ മൊഴി എടുത്തത്. അനധികൃത മദ്യശേഖരം കണ്ടെത്തിയ വീട് ലില്ലിയുടെ പേരിൽ ആണെന്നായിരുന്നു ആന്റോയുടെ വാദം. നേരത്തെ, കേസിൽ ഭാര്യ മാതാവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. കല്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. കേസിൽ ലില്ലി പ്രതിയല്ലാത്തതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കാവൂ എന്നും കോടതി പറഞ്ഞിരുന്നു. അളവിൽ കവിഞ്ഞ മദ്യശേഖരം പിടിച്ചെടുത്ത വീട് ഭാര്യ മാതാവ് ലില്ലിയുടെ പേരിൽ ആണെന്നായിരുന്നു ആന്റോ ആഗസ്റ്റിന്റെ മൊഴി. തുടർന്ന് ലില്ലിയുടെ മൊഴി എടുക്കാൻ എക്സൈസ് നീക്കം തുടങ്ങിയതിനു പിന്നാലെയായിരുന്നു മുൻകൂർ ജാമ്യം തേടി ലില്ലി കോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam