സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; സന്തോഷ് വർക്കിക്ക് ജാമ്യം

Published : May 06, 2025, 01:47 PM ISTUpdated : May 06, 2025, 01:56 PM IST
സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; സന്തോഷ് വർക്കിക്ക് ജാമ്യം

Synopsis

സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയതിനാണ് സന്തോഷ് വർക്കിക്കെതിരെ കേസ് എടുത്തിരുന്നത്.

കൊച്ചി: സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ യൂട്യൂബർ സന്തോഷ്‌ വർക്കിക്ക് ജാമ്യം ലഭിച്ചു. കേരള ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 11 ദിവസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തിരുന്നത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയതിനാണ് സന്തോഷ് വർക്കിക്കെതിരെ കേസ് എടുത്തിരുന്നത്.

അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിർവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററുകളിൽ സന്തോഷ് റിവ്യൂ പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിട്ടുണ്ട്. 

Read More:കെപിസിസി നേതൃമാറ്റം; 2 ദിവസത്തിനകം തീരുമാനം, ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുമെന്ന് കെ. മുരളീധരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി