ബ്രണ്ണന്‍ കോളേജിലെ എബിവിപിയുടെ കൊടിമരം എസ്എഫ്ഐ വിജയാഘോഷത്തിനിടെ തകര്‍ത്തു

Published : Sep 19, 2019, 08:27 PM IST
ബ്രണ്ണന്‍ കോളേജിലെ എബിവിപിയുടെ കൊടിമരം എസ്എഫ്ഐ വിജയാഘോഷത്തിനിടെ തകര്‍ത്തു

Synopsis

നേരത്തെ ക്യാംപസില്‍ സ്ഥാപിച്ച എബിവിപിയുടെ കൊടിമരം ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പള്‍ തന്നെ നേരിട്ട് എടുത്തു മാറ്റിയത് വാര്‍ത്തയായിരുന്നു.

കണ്ണൂര്‍: ബ്രണ്ണന്‍ കോളേജ് ക്യാംപസില്‍ സ്ഥാപിച്ചിരുന്ന എബിവിപി കൊടിമരം തകര്‍ത്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയാഘോഷത്തിനിടെയാണ് സംഭവം. പിക്കാസ് കൊണ്ട് വെട്ടിയ കൊടിമരം പിന്നെ കയറിട്ട് വലിച്ചു താഴ്ത്തുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കോളേജിലെ എസ്എഫ്ഐ ഭാരവാഹികളോട് വിശദീകരണം തേടുമെന്നും എസ്എഫ്ഐ അറിയിച്ചു. നേരത്തെ ക്യാംപസില്‍ സ്ഥാപിച്ച എബിവിപിയുടെ കൊടിമരം ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പള്‍ തന്നെ നേരിട്ട് എടുത്തു മാറ്റിയത് വാര്‍ത്തയായിരുന്നു. ഇതിനു ശേഷം എബിവിപി ജാഥയായി എത്തിയാണ് കോളേജ് ക്യാംപസില്‍ വീണ്ടും കൊടിമരം സ്ഥാപിച്ചത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിലാത്തറ സ്വർണം പൊട്ടിക്കൽ: അക്രമി സംഘത്തിലെ ഒരാൾ അറസ്റ്റിൽ, പ്രതികൾ സഞ്ചരിച്ച 2 വാഹനങ്ങളും കസ്റ്റഡിയിൽ
പകർച്ചവ്യാധികൾ പടരുന്നതിനിടെ അവധി ചോദിച്ചു; ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഡോ.റീനയെ മാറ്റി