സ്കൂൾ സമയക്രമത്തിൽ സമസ്തയ്ക്ക് മുന്നിൽ വിദ്യാഭ്യാസമന്ത്രി മുട്ടുമടക്കുന്നു, പ്രീണന രാഷ്ട്രീയമെന്ന് എബിവിപി

Published : Jul 13, 2025, 09:46 PM IST
abvp

Synopsis

സമസ്തയുടെ സമ്മർദ്ദത്തിന് വഴങ്ങി സമയ പരിഷ്കരണത്തിൽ വീണ്ടും ചർച്ചയ്ക്ക് തയ്യാറായ സർക്കാർ നടപടി പ്രീണന രാഷ്ട്രീയമാണെന്ന് എബിവിപി. 

തിരുവനന്തപുരം: സമസ്തയ്ക്ക് വഴങ്ങി സമയ പരിഷ്കരണത്തിനു മേൽ വീണ്ടും ചർച്ചയ്ക്ക് തയാറായ സർക്കാർ തീരുമാനം വെറും പ്രീണന രാഷ്ട്രീയമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ അശ്വതി. കേരളത്തിലെ മദ്രസകൾക്കും ചില സംഘടനകളുടെയും തീരുമാനത്തിനും അനുസരിച്ചല്ല ഇവിടത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുന്നോട്ടുപോകേണ്ടത്.

സമയ മാറ്റത്തിൽ ഇനി ചർച്ചയില്ലെന്നു പറഞ്ഞ അതേ വിദ്യാഭ്യാസമന്ത്രി ഇന്ന് സമസ്തയുടെ ഭീഷണികളെ ഭയന്ന് ചർച്ചയ്ക്കു തയാറായത് സർക്കാരിന്റെ നട്ടല്ലില്ലായ്മയാണ് കാണിക്കുന്നത്. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയ പരിഷ്‌കരണങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഇനിയും താമസിക്കരുത്. ഇപ്പോഴത്തെ സർക്കാർ നിലപാട് തികച്ചും വിദ്യാർത്ഥി വിരുദ്ധ നിലപാടാണ്.

ഇവിടെ ഒട്ടനവധി വിദ്യാർത്ഥി പ്രശ്നങ്ങളോടും വിദ്യാർത്ഥികൾക്ക് അനുകൂലമായ പിഎം ശ്രീ പദ്ധതിയോടും മുഖം തിരിച്ചിരിക്കുമ്പോളാണ് ചില മത സംഘടനകളുടെ കളിപ്പാവയായി സർക്കാർ മാറിയിരിക്കുന്നത്. സർക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന് ഇവിടത്തെ വിദ്യയാർത്ഥികളുടെ ഭാവി തുലാസിലാക്കാൻ അനുവദിക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി